എടപ്പാള്‍ വൈദ്യുതി സെക്ഷന്‍ വിഭജിക്കുന്നു
എടപ്പാള്‍: ഗുണഭോക്താക്കളുടെ എണ്ണം കൂടിയതിനാല്‍ എടപ്പാള്‍ വൈദ്യുതി സെക്ഷന്‍ വിഭജിക്കുന്നു. നിലവില്‍ 23,000 ഗുണഭോക്താക്കളാണുള്ളത്.
സമീപത്തെ ചങ്ങരംകുളം, ഈഴുവത്തിരുത്തി, കണ്ടനകം സെക്ഷനുകള്‍ക്ക് കീഴില്‍ ഗുണഭോക്താക്കള്‍ കുറവുമാണ്. എടപ്പാളിന് കീഴിലുള്ള നടുവട്ടം വരെയുള്ള ഭാഗങ്ങളെ ചങ്ങരംകുളത്തിന് കീഴിലേക്കും കുറ്റിപ്പുറം റോഡില്‍ ഗോവിന്ദ വരെയുള്ളവരെ കണ്ടനകത്തേക്കും പഴയ ബ്ലോക്ക് വരെയുള്ളവരെ ഈഴുവത്തിരുത്തിയിലേക്കും മാറ്റുകയാണ് ലക്ഷ്യം.അതേസമയം, വിഭജനം നിലവിലെ ഗുണഭോക്താക്കളില്‍ പലര്‍ക്കും ബുദ്ധിമുട്ടായേക്കും.വട്ടംകുളം, എരുവപ്രക്കുന്ന് ഭാഗങ്ങളിലുള്ളവര്‍ ബില്ലുകള്‍ അടക്കുന്നതിനും മറ്റും കണ്ടനകത്ത് എത്തേണ്ടിവരും. പഴയ ബ്ലോക്ക് പ്രദേശത്തുള്ളവര്‍ ഈഴുവത്തിരുത്തിയിലേക്കും നടുവട്ടം മേഖലയിലുള്ളവര്‍ ചങ്ങരംകുളത്തേക്കും പോകണം.
എടപ്പാള്‍ സെക്ഷന്‍ ഓഫിസിനു സ്ഥലം കണ്ടെത്താനും ശ്രമം തുടങ്ങി. തൃശൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ കെട്ടിടത്തിന് സമീപത്തായാണ് ഓഫിസ്. ഇത് ഒഴിയണമെന്ന് ഉടമ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ സ്ഥലം അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."