റഷ്യയുടെ എസ്-400 ജൂലൈയില്‍ തുര്‍ക്കിയിലെത്തുമെന്ന് ഉര്‍ദുഗാന്‍
ഇസ്തംബൂള്‍: റഷ്യയുടെ വിമാനവേധ മിസൈല്‍ സംവിധാനമായ എസ്-400 ജൂലൈ പകുതിയോടെ തുര്‍ക്കിയിലെത്തി തുടങ്ങുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. നാറ്റോയുടെ മിസൈല്‍ പ്രതിരോധ സംവിധാനവുമായി യോജിച്ചുപോകുന്നതല്ല എസ്-400 എന്നാരോപിച്ച് യു.എസ് തുര്‍ക്കിയെ ഇടപാടില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
എസ്-400 വിഷയം തങ്ങള്‍ റഷ്യയുമായി ചര്‍ച്ച ചെയ്തു. അതില്‍ തീരുമാനമായിക്കഴിഞ്ഞു- താജികിസ്താനില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നേരത്തെ റഷ്യയുമായുള്ള എസ്-400 ഇടപാടില്‍ നിന്ന് തുര്‍ക്കി പിന്മാറാത്തപക്ഷം യു.എസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ തുര്‍ക്കിക്കു വില്‍ക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ഈ മാസം ജി-20 ഉച്ചകോടിയില്‍ ട്രംപുമായി ഈ വിഷയം ചര്‍ച്ചചെയ്യുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."