സംവരണ വാര്‍ഡ് നിര്‍ണയം: ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരേ ഹൈക്കോടതിയില്‍ ഹരജി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം ഒക്കല്‍ പഞ്ചായത്തിലെ 11ാം വാര്‍ഡ്, കോട്ടയം മേലുകാവ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ നിരവധി വാര്‍ഡുകളിലെ സംവരണ സീറ്റുകള്‍ നിശ്ചയിച്ച നടപടി ചോദ്യംചെയ്തുള്ള ഹരജികളാണ് ഹൈക്കോടതിയിലെത്തിയത്. ഇവ ചൊവ്വാഴ്ച്ച പരിഗണിക്കുന്നതിനായി ജസ്റ്റിസ് പി.ബി സുരേഷ്കുമാര്‍ മാറ്റി. തുടര്‍ച്ചയായി മൂന്നുതവണയും ചില വാര്‍ഡുകള്‍ സംവരണ സീറ്റായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തെയാണ് ചോദ്യംചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിലൂടെ പൊതുവിഭാഗത്തിലുള്ളവരുടെ അവസരം നഷ്ടപ്പെടുകയാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കെ.ഒ ജോണി, പി.വി ജെയിംസ് എന്നിവര്‍ അഭിഭാഷകരായ ടി.ജി സുനില്‍ പെരുമ്പാവൂര്‍, ആന്റണി ഷൈജു എന്നിവര്‍ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."