റേഷന്‍ കാര്‍ഡ്: അനര്‍ഹര്‍ 30നകം പൊതുവിഭാഗത്തിലേക്ക് മാറണം
കാസര്‍കോട്: താലൂക്കില്‍ അനര്‍ഹമായി റേഷന്‍ വാങ്ങുവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാഅംഗങ്ങള്‍ക്കും കൂടി ഒരു ഏക്കറില്‍ കുടുതല്‍ സ്ഥലമുള്ളവര്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ വകുപ്പ് ജീവനക്കാര്‍, സര്‍വിസ് പെന്‍ഷന്‍ വാങ്ങുവര്‍, 1000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണത്തില്‍ വീടുള്ളവര്‍, നാലുചക്രം വാഹനമുള്ളവര്‍, 25,000ന് മുകളില്‍ മാസവരുമാനമുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍ എന്നിവരെയാണ് അനര്‍ഹരായി കണക്കാക്കുന്നത്.
ഈ വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ റേഷന്‍ കാര്‍ഡ് 30ന് വൈകിട്ട് അഞ്ചിനകം കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫിസിലെത്തിച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്നും പിന്നീട് അനര്‍ഹരായവരെ കണ്ടെത്തുകയാണെങ്കില്‍ അവര്‍ക്കെതിരേ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
കൂടാതെ അനധികൃതമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില തിരിച്ചടപ്പിക്കുകയും ചെയ്യും. 1000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ തറ വിസ്തീര്‍ണമുള്ള വീടുള്ളവരുടെ ലിസ്റ്റ് പഞ്ചായത്തും നാല് ചക്ര വാഹനമുള്ളവരുടെ ലിസ്റ്റ് മേട്ടോര്‍ വാഹന വകുപ്പും സപ്ലൈ ഓഫിസില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."