നിയമ ബിരുദധാരികളെ കരസേന വിളിക്കുന്നു
കരസേനയില്‍ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ നിയമ ബിരുദധാരികള്‍ക്ക് അവസരം. ജെ.എ.ജി എന്‍ട്രി സ്കീം 26-ാം കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മൊത്തം എട്ട് ഒഴിവുകളാണുള്ളത്. ഇതില്‍ 5 എണ്ണം പുരുഷന്മാര്ക്കും 3 ഒഴിവുകള്‍ സ്ത്രീകള്‍ക്കുമുള്ളതാണ്.
21 വയസിനും 27 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എല്‍.എല്‍.ബി ബിരുദമാണ് അടിസ്ഥാന യോഗ്യത. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, സ്റ്റേറ്റ് രജിസ്ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം.
അപേക്ഷകരില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്.എസ്.ബി അഭിമുഖത്തിന് ക്ഷണിക്കും.
ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുണ്ടായിരിക്കും.
ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം നല്‍കും. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും വിശദവിവരങ്ങള്‍ക്കുമായി കരസേനയുടെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തിയതി ഈ മാസം 11.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."