തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് കോണ്‍ഗ്രസിനും അതിന്റെ നേതാക്കന്മാര്‍ക്കും ഞങ്ങളോട് പറയാനാവില്ല; തെര. കമ്മിഷന്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിചാരിക്കുന്ന പോലെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് സമര്‍പ്പിച്ച ഹരജിയില്‍ മറുപടി പറയുകയായിരുന്നു കമ്മിഷന്‍.
കമ്മിഷന് ഒരു ഭരണഘടനാ സ്ഥാപനമാണെന്നും അതിന്റെതായ നിയമങ്ങളും ഘടനകളുമുണ്ടെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കമല്‍ നാഥിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നിര്‍ദേശം നല്‍കാനോ ഇന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നോ നിര്‍ദേശിക്കാനാവില്ല. കമല്‍നാഥിന്റെ ഹരജി വഞ്ചനാപരവും തെറ്റിദ്ധാരണാജനകവുമാണെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കമ്മിഷന് ചില നിര്‍ദേശങ്ങളുമായി കമല്‍നാഥ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതിനു മറുപടിയായാണ് കമ്മിഷന്റെ സത്യവാങ്മൂലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."