കശ്മിരില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം
ഭീകരരുടെ ആക്രമണ ശ്രമം പരാജയപ്പെട്ടു
പുല്‍വാമ: കഴിഞ്ഞ ഫെബ്രുവരിയില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് സമാനമായ രീതിയിലുള്ള ആക്രമണം വീണ്ടും. ജമ്മുകശ്മിരിലെ പുല്‍വാമയിലാണ് സൈനിക വാഹനത്തിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റു.
പുല്‍വാമയിലെ അരിഹാല്‍ ഗ്രാമത്തില്‍ 44 രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ സഞ്ചരിച്ച വാഹനത്തിനുനേരെയായിരുന്നു ഭീകരാക്രമണം.
സംഭവത്തില്‍ ആര്‍ക്കും ഗുരതരമായി പരുക്കേറ്റിട്ടില്ലെന്നും എന്നാല്‍ ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായും സൈന്യം അറിയിച്ചു. ആക്രമണത്തില്‍ സൈനിക വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സൈന്യത്തിനുനേരെ വെടിവയ്പും കല്ലേറുമുണ്ടായി.
എന്നാല്‍ ഭീകരരുടെ ആക്രമണം തകര്‍ത്തതായി സൈന്യം അറിയിച്ചു. സൈനികര്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ മേഖലയില്‍ വൈകിയും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."