HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സി.പി.എം ധര്‍ണ
backup
May 17 2017 | 19:05 PM
പെര്‍ള: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.എം എന്മകജെ, കാട്ടുകുക്കെ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എന്മകജെ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുക, ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ഫണ്ട് വിതരണത്തില്‍ ഭരണ സമിതി കാട്ടുന്ന പക്ഷപാതം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു ധര്‍ണ.
കുമ്പള ഏരിയ സെക്രട്ടറി ഇന്‍ ചാര്‍ജ് സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി രാമകൃഷ്ണ റൈ അധ്യക്ഷനായി. ശങ്കര റൈ, പുഷ്പലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."