HOME
DETAILS

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ; പ്രതിപക്ഷം പ്രത്യേക സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ല; ഓം ബിര്‍ല സ്പീക്കറാവും

  
backup
June 18, 2019 | 7:17 AM

om-birla-will-be-ls-speaker

 

ന്യൂഡല്‍ഹി: പ്രതിപക്ഷത്തുനിന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ നിര്‍ത്താതിരിക്കുന്നതോടെ രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ല ലോകസഭ സ്പീക്കറാകും. ലോക്‌സഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഭരണകക്ഷി നിര്‍ത്തുന്ന സ്ഥാനാര്‍ഥിയുടെ വിജയകാര്യത്തില്‍ സംശയമില്ല. ഇതിനു പുറമെ എന്‍.ഡി.എ ഘടകകക്ഷികളാല്ലാത്ത ബി.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ഓം ബിര്‍ലയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്നാണ്. മേനക ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നേരത്തെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഓം ബിര്‍ളയുടെ പേര് പുറത്തുവന്നത്. കോട്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള ഇതു രണ്ടാം തവണയാണ് ലോകസഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ഓം ബിര്‍ല.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ലോക്‌സഭയില്‍ പുരോഗമിക്കുകയാണ്. പഞ്ചാബ്, രാജസ്ഥാന്‍, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  3 hours ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  3 hours ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  4 hours ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  4 hours ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  4 hours ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  4 hours ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  5 hours ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  5 hours ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  5 hours ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  6 hours ago