HOME
DETAILS

ബിഹാറില്‍ വളരെ എളുപ്പം എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി

  
backup
November 08, 2020 | 1:10 PM

bihar-election-bjp-will-form-govt

 

പാറ്റ്‌ന: ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്ന എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു പിന്നാലെ, എളുപ്പം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി ബി.ജെ.പി. വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റ് ബി.ജെ.പി- ജെ.ഡി.യു സഖ്യത്തിന് ലഭിക്കുമെന്ന് ബി.ജെ.പി വക്താവ് സയിദ് സഫര്‍ ഇസ്‌ലാം പറഞ്ഞു.

2005 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ വോട്ട് ഷെയര്‍ 23-24 ശതമാനം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി എക്‌സിറ്റ് പോള്‍ ഫലത്തെ പൂര്‍ണമായും തള്ളിക്കുകയും ചെയ്തു. 12 കോടിക്കടുത്ത് വോട്ടര്‍മാരുള്ള ബിഹാറില്‍ ചെറിയൊരു ശതമാനം സാംപിളിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളും നേടി ആര്‍.ജെ.ഡി- കോണ്‍ഗ്രസ്- ഇടത് സഖ്യം അധികാരത്തിലേറുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത്. മഹാസഖ്യം 133 മുതല്‍ 161 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. എന്നാല്‍ ബി.ജെ.പിക്ക് നൂറില്‍ കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  7 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  7 days ago
No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  7 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  7 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  7 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  7 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  7 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  7 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  7 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  7 days ago