ശബരിമല: വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്ന് കടകംപള്ളി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്‍ കൊണ്ടുവരണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീ പ്രവേശനത്തിനെതിരേ ബില്‍ അവതരിപ്പിക്കുന്നതിനായി ആര്‍.എസ്.പിയുടെ എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ തന്നെ വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്‍ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും അല്ലെങ്കില്‍ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന ബില്ലിന് മറ്റു സ്വകാര്യ ബില്ലുകളുടെ സ്ഥിതിയുണ്ടാകുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയാണ് സുപ്രിംകോടതി വിധിക്കെതിരേ എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുക. 17ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്‍ ആണിത്. ശബരിമല ക്ഷേത്രത്തില്‍ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും കോടതി വിധി ബാധകമാക്കരുതെന്നും ബില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."