HOME
DETAILS
MAL
യുവതിയുടെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
backup
June 19 2019 | 19:06 PM
കൊച്ചി: യുവതിയെ ഭക്ഷണവും മരുന്നും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊട്ടാരക്കര പൂയപ്പിള്ളി സ്വദേശി ചന്ദുലാല്‍, മാതാപിതാക്കളായ ലാലി, ഗീത എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
ചന്ദുലാലിന്റെ ഭാര്യ തുഷാരയെ (27) മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തെന്നാണ് കേസ്. പ്രതികള്‍ കൊട്ടാരക്കര ജയിലിലാണ്. പ്രതികളുടെ നടപടി പൈശാചികവും ക്രൂരവുമാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന് വാദത്തെ അംഗീകരിച്ചാണ് ജാമ്യപേക്ഷ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."