HOME
DETAILS
MAL
ജില്ലാ പ്രസിഡന്റുമാരെ മാറ്റുന്നത് സമവായം അട്ടിമറിക്കാന്‍: എന്‍. ജയരാജ് എം.എല്‍.എ
backup
June 20 2019 | 18:06 PM
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റുമാരായ കെ.ജെ ദേവസ്യ (വയനാട്) ടി.എം ജോസഫ്(കോഴിക്കോട്) എന്നിവരെ പുറത്താക്കിയെന്ന വാര്‍ത്ത ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് ഡോ.എന്‍. ജയരാജ് എം.എല്‍.എ.
ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒരാളെ നീക്കം ചെയ്യാന്‍ ഭരണഘടനാപരമായ നടപടിക്രമങ്ങളുണ്ട്. ഇതൊന്നും പാലിക്കാതെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ചിലരുടെ ഒത്താശയോടെ ജില്ലാ പ്രസിഡന്റുമാരെ പുറത്താക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ പരിഹാസ്യമാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്. തനിക്കെതിരേയുള്ള വ്യാജപ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വമായ ആസൂത്രണത്തിന്റെ ഫലമാണ്. അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്നും ഡോ.എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."