HOME
DETAILS
MAL
എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന് യുവജനക്ഷേമകാര്യ നിയമസഭാ സമിതി
backup
May 18 2017 | 07:05 AM
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് നിയമസഭാ സമിതി. നിയമനങ്ങളില്‍ സംവരണതത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഒരു സ്ഥിരം സംവിധാനം വേണമെന്നും യുവജനക്ഷേമകാര്യ നിയമസഭാ സമിതി. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായ സമിതി ആണിത്.
എയ്ഡഡ് സ്‌കൂളുകളില്‍ ജീവനക്കാരെ നിയമിക്കുന്നതില്‍ യാതൊരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും ഇത് വളരെയധികം അപകടം ക്ഷണിച്ചുവരുത്തുമെന്നും സഭയില്‍ ടി.വി രാജേഷ് പറഞ്ഞു. സ്ഥാപനങ്ങളിലെ മാനേജ്‌മെന്റിന്റെയും വ്യക്തികളുടെയും താല്‍പ്പര്യത്തിനനുസരിച്ചാണ് എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നത് വഴി സംവരണതത്വം പാലിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."