ബി.ജെ.പി- സംഘ് സഖ്യം ഉപേക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ; മഹാസഖ്യത്തിലേക്ക് നിതീഷിനെ ക്ഷണിച്ച് ദിഗ് വിജയ് സിങ്
ന്യൂഡല്‍ഹി: മഹാസഖ്യത്തിലേക്ക് നിതീഷ് കുമാറിനെ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബി.ജെ.പി സംഘ് സഖ്യം ഉപേക്ഷിക്കണമെന്നും അദ്ദേഹം നിതീഷിനോട് ആവശ്യപ്പെട്ടു. ബിഹാര്‍ വിട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കാന്‍ നിതീഷിന് സമയമായെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിതീഷ് ജി, ബീഹാര്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം ബിഹാര്‍ ചെറിയ ഒരിടമായിരിക്കുന്നു. ഇനി നിങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണം. എല്ലാ സോഷ്യലിസ്റ്റുകളെയും മതേതര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരേയും ഏകോപിപ്പിക്കുന്നതില്‍ പങ്കാളിയായിക്കൊണ്ട്. സംഘ്പരിവാര്‍ പിന്‍പറ്റുന്ന ബ്രിട്ടീഷുകാരുടെ'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നയം ഇവിടെ വളര്‍ത്താന്‍ അനുവദിക്കരുത് ഇക്കാര്യം പരിഗണിക്കൂ' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഗാന്ധിജിയുടേയും ജയപ്രകാശ് നാരായണന്റേയും രാഷ്ട്രീയ പാരമ്പര്യമുള്ള താങ്കള്‍ അവര്‍ക്ക് നല്‍കുന്ന ആദരാജ്ഞലിയായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മറ്റ് നേതാക്കളൊന്നും ഇതിനോട് പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് നിതീഷ് കുമാര്‍. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് ജെ.ഡി.യു.
വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ദിഗ്‌വിജയ് സിംഗ് ഇന്നലെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവയിലാണ് കൃത്രിമം നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില സീറ്റുകളില്‍ തങ്ങള്‍ തോല്‍കാന്‍ സാധ്യതയില്ലായിരുന്നു, പക്ഷേ തങ്ങള്‍ തോറ്റെന്നും അദ്ദേഹം പറഞ്ഞു.
125 സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലേറാന്‍ പോവുകയാണ്. 110 സീറ്റാണ് മഹാസഖ്യം സ്വന്തമാക്കിയത്. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി. 76 സീറ്റ് നേടിയ ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പി 74 ഇടത്തും ജെ.ഡി.യു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാര്‍ട്ടികളും നേട്ടമുണ്ടാക്കി. എന്നാല്‍ മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."