ഇക്കോടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് അന്ത്യം
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ഇക്കോടൂറിസം ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിലനിന്നിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് അന്ത്യം ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നു.
പത്ത് വര്‍ഷം മുമ്പ് ഇടത് ഭരണകാലത്ത് ടൂറിസം മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി രൂപീകരിച്ചത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സംഘം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കീഴിലാവുകയായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ തെരഞ്ഞെടുപ്പ് യോഗം നടന്നത്.
പുതിയ പ്രസിഡന്റായി കെ.ഡി ബാഹുലേയനെ തെരഞ്ഞെടുത്തു. ഇ.ചന്ദ്രനാണ് വൈസ് പ്രസിഡന്റ് ഓണററി സെക്രട്ടറിയായി വി.ജി സുരേഷിനെ തെരഞ്ഞെടുത്തു.
പി.ഭാഗ്യലക്ഷമി അമ്മ, എം.എസ് ഏലിയാമ, രവി കൊമ്പത്ത്, എം.ഗിരിജാദേവി, എ.കെ സുരേന്ദ്രന്‍, കെ.എം രാജന്‍ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."