ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീം
രാജപുരം: അഗ്നിശമന വിഭാഗം കാഞ്ഞങ്ങാട് സ്റ്റേഷന്‍ ദേശീയ ദുരന്തനിവാരണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി നടത്തിയ ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസ് സേനാംഗങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയുള്ള സേവനത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതായി. സ്റ്റേഷന്‍ ഓഫിസര്‍ രാജേഷ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിലാണ് ക്ലാസ് നടന്നത്.
തീ അണക്കുന്നത്, ഗ്യാസ് സിലിണ്ടറിനു തീപിടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, കെട്ടിടത്തിന്റെ മുകളില്‍നിന്നു രക്ഷിക്കുന്നത്, ചെയര്‍ നോട്ട് ഉപയോഗിച്ച് ആളെ ഉയര്‍ത്തുന്നത് തുടങ്ങി നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തേണ്ട നിരവധി കാര്യങ്ങള്‍ കുട്ടികള്‍ക്കു പരിചയപ്പെടുത്തി.
പരിപാടിയില്‍ ഫ്‌ളവേഴ്‌സ് ടി.വി ചാനല്‍ കോമഡി ഷോ ഫെയിം രതീഷ് ബങ്കളം മിമിക്രി അവതരിപ്പിച്ചു.
പ്രധാനധ്യാപകന്‍ എം. ജയചന്ദ്രന്‍, എസ്.എം.സി വൈസ് ചെയര്‍മാന്‍ എം. മോഹനന്‍, പി. രവി, കെ.വി പത്മനാഭന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."