HOME
DETAILS

വന്യജീവി ആക്രമണം: സി.പി.എം ചേരമ്പാടിയില്‍ ധര്‍ണ നടത്തി

  
backup
September 20 2018 | 07:09 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82

ചേരമ്പാടി: വന്യജീവി ആക്രമണത്തിനെതിരേ നടപടി സ്വീകരിക്കാത്ത തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ചേരമ്പാടിയില്‍ ധര്‍ണ നടത്തി.
കാട്ടാനഅക്രമത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുക, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, സോളാര്‍, റെയില്‍ പാളഫെന്‍സിങ് സ്ഥാപിക്കുക, വനാതിര്‍ത്തികളില്‍ കിടങ്ങ് നിര്‍മിക്കുക, വന്യജീവി ശല്യം തടയാന്‍ ശാസ്ത്രീയമായ പഠനം നടത്തുക, വന്യജീവി ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.
സി.പി.എം ജില്ലാ സെക്രട്ടറി വി.എ ഭാസ്‌കരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ. രാജ്കുമാര്‍ അധ്യക്ഷനായി. കെ. രാജന്‍, എ. യോഹന്നാന്‍, ഹമീദ് മാസ്റ്റര്‍, മണികണ്ഠന്‍, ടി.കെ ഫിലിപ്പ് സംസാരിച്ചു.
വന്യമൃഗ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 21ന് ചേരമ്പാടിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ചര്‍ച്ച നടത്താമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. ചര്‍ച്ചയില്‍ ആര്‍.ഡി.ഒ, ഡി.എഫ്.ഒ, ഡിവൈ.എസ്.പി, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  14 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  17 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  27 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  31 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago