തെങ്ങുകള്‍ക്ക് രോഗബാധ നെഞ്ചിടിപ്പോടെ മലയോര കര്‍ഷകര്‍
ആലക്കോട്: മലയോര പ്രദേശങ്ങളിലെ തെങ്ങുകള്‍ രോഗബാധയാല്‍ നശിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ഭീതിയില്‍. വ്യാപകമായ കാറ്റു വീഴ്ചയും കൂമ്പുചീയലും കാരണമാണ് തെങ്ങുകള്‍ കൂട്ടത്തോടെ നശിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ളതും കായ്ച്ചു നില്ക്കുന്നതുമായ തെങ്ങുകളാണ് നശിക്കുന്നവയിലേറെയും.
തുടക്കത്തില്‍ ഓലയെ ബാധിക്കുന്ന രോഗം ക്രമേണ മുകള്ഭാഗം മൊത്തമായി വ്യാപിക്കുന്നു. പിന്നീട് തെങ്ങിന്റെ തിരിഭാഗം വരെ കരിക്കുന്നതോടെ തെങ്ങ് നശിക്കും. വലിയ തെങ്ങുകളെയാണ് കൂടുതലായും രോഗം ബാധിക്കുന്നതെന്നതിനാല്‍ ഈ അവസ്ഥ പലപ്പോഴും മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
രോഗം ബാധിച്ച എതെങ്ങുകള് മുറിച്ചുമാറ്റി പുതിയ അത്യുല്പാദന ശേഷിയുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ തെങ്ങുകള്‍ നട്ടുപിടിപ്പിക്കുന്നതിനു സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെങ്കിലും കുഴിയെടുക്കുന്നതിനു പോലും ഇത് മതിയാവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."