HOME
DETAILS

എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോകാന്‍ ബി.ജെ.പി സൈനിക വിമാനം ഉപയോഗിക്കാന്‍ പദ്ധതിയിടുന്നുവെന്ന് കുമാരസ്വാമി

  
backup
September 20, 2018 | 10:49 AM

54654645634562313-2

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോകാന്‍ ബി.ജെ.പി ശ്രമമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാസ്വാമി. സൈനിക വിമാനം ഉപയോഗിച്ച് എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോകാനാണ് ബി.ജെ.പി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

തന്റെ സര്‍ക്കാരിനെ അട്ടിമറിച്ചിടാന്‍ യെദ്യൂരപ്പ എല്ലാ വഴികളും നോക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ''ബി.ജെ.പിയും യെദ്യൂരപ്പയും എല്ലാ അതിരുകളും ലംഘിച്ചു. മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി വിശ്വാസവോട്ടെടുപ്പിന്റെ ദിവസം സഭയിലേക്ക് സൈനിക വിമാനത്തില്‍ കൊണ്ടുവരാമെന്നാണ് ഞങ്ങളുടെ ചില എം.എല്‍.എമാരോട് പറയുന്നത്. എന്താണിത്?''- മാധ്യമങ്ങളോട് കുമാരസ്വാമി പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും 18 എം.എല്‍.എമാര്‍ യാത്രയ്ക്ക് സമ്മതിച്ചിട്ടുണ്ടെന്നും ഇവരെ മുംബൈയിലേക്ക് മാറ്റുമെന്നും ബി.ജെ.പി, തന്റെ എം.എല്‍.എമാരോട് പറഞ്ഞിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ അവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. 

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  3 days ago