ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ? മധ്യസ്ഥ ശ്രമവും ഊര്‍ജിതം
തെഹ്റാന്‍: ഇറാനെതിരെ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ച് അമേരിക്ക. ആക്രമണത്തിനായി സൈന്യത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് അനുമതി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുദ്ധം അവസാനിക്കുന്നതിനുള്ള സൂചനയാണോ ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും തങ്ങളുടെ ഇടപെടല്‍ സജീവമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടാഴ്ചയോളമായ ദിവസേന നടത്തുന്ന വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ട്രംപ് ദിവസേനയുള്ള വ്യോമാക്രമണങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളും ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി ഈജിപ്ത് വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി.ഇരുവിഭാഗവും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ട്രംപും സൂചിപ്പിക്കുന്നു. ഒമാനി പ്രതിനിധി സംഘം ഇറാന്‍ സന്ദര്‍ശിക്കുമെന്നും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഒരു കരാറില്‍ വാരാന്ത്യത്തോടെ എത്തിയേക്കാമെന്നും രണ്ട് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, പശ്ചിമേഷ്യയില്‍ പൂര്‍ണ്ണമായി സമാധാനം കൈവന്നിട്ടില്ല. സഊദി അറേബ്യക്ക് നേരെ ഹൂതികളുടെ ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ മൊസാംബിക് പതാക വഹിച്ച കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലില്‍ ഉണ്ടായിരുന്ന 28 ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതരാണ്. ബദല്‍ പാതയിലൂടെ പോകാന്‍ ശ്രമിച്ച നാല് കപ്പലുകള്‍ തടഞ്ഞതായും ഇറാന്‍ അറിയിക്കുന്നു.
സഊദിക്കുനേരെ ഹൂതി ആക്രമണം, തിരിച്ചടിച്ച് സഊദി
ഏദന്‍:യമനിലെ ഹൂതികള്‍ സഊദി അറേബ്യയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ യമനിലെ ഹൂതി മേഖലയില്‍ സഊദിയുടെ ആക്രമണം. തുറമുഖ നഗരമായ അല്‍ ഹുദൈദയിലാണ് ആക്രമണം നടത്തിയത്. ഇറാന്റെ പിന്തുണയിലാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്ന് യു.എസിലെ യമന്‍ അംബാസഡര്‍ ജാമില അലി രാജ പറഞ്ഞു.
അതിനിടെ, ഹോര്‍മുസില്‍ നാലു കപ്പലുകള്‍ക്കു നേരെ മുന്നറിയിപ്പ് വെടിവയ്പ് നടത്തി തിരിച്ചുവിട്ടെന്ന് ഇറാന്‍ സൈന്യം അറിയിച്ചു.
the united states has reportedly paused military strikes on iran as diplomatic efforts by egypt, qatar, and oman intensify, raising hopes for a possible de-escalation in regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."