HOME
DETAILS

പാപ്പാത്തിച്ചോലയിലെ കൈയേറ്റഭൂമി തിട്ടപ്പെടുത്താന്‍ പ്രത്യേക സംഘം

  
backup
June 22, 2019 | 6:29 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%88%e0%b4%af


തൊടുപുഴ: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ അനധികൃത കുരിശ് പൊളിച്ചുനീക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിനായി പ്രത്യേക സര്‍വേ സംഘത്തെ നിയോഗിച്ചു.


ഇടുക്കി കലക്ടര്‍ എച്ച്. ദിനേശനാണ് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള മൂന്ന് റീ-സര്‍വേ ഉദ്യോഗസ്ഥരെ ഉടുമ്പന്‍ചോല താലൂക്കിലേക്ക് അടിയന്തര ഉത്തരവിലൂടെ മാറ്റി നിയമിച്ചത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കുടുംബത്തിന്റെ കൈയേറ്റം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിക്കുന്നത്. അന്വേഷണ സംഘത്തിലെ രണ്ടുപേര്‍ തൊടുപുഴയിലും ഒരാള്‍ ബഥേല്‍ റീസര്‍വേ സൂപ്രണ്ട് ഓഫിസിലുമാണ് നിലവില്‍ ജോലി ചെയ്യുന്നത്. കുടുംബം അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
അടുത്തിടെ ചിന്നക്കനാലിലെ വിവാദ ഭൂമി കൈയേറ്റ വിഷയത്തില്‍ അപ്പോത്തിയോസിസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയുടെ ഇടപാടുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു.


ഇതില്‍ വെള്ളൂക്കുന്നേല്‍ കുടുംബം മാത്രം മേഖലയില്‍ 313 ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും അടിയന്തര നടപടിക്ക് വഴിയൊരുക്കി. പിന്നാലെ പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ ഉള്‍പ്പെട്ട ആര്‍.ടി.എസ് കമ്പനിക്കും മേഖലയില്‍ ഭൂമി ഉള്ളതായി കണ്ടെത്തിയിരുന്നു. സബ് കലക്ടര്‍ ചിന്നക്കനാല്‍ വില്ലേജിലെ തണ്ടപ്പേര്‍ പരിശോധിച്ചതില്‍ ഒരേ മേല്‍വിലാസത്തില്‍ മാത്രം വലിയ തോതില്‍ ഭൂമി കൈമാറിയിരിക്കുന്നത് കണ്ടെത്തിയിരുന്നു. 113 തണ്ടപ്പേരിലായി 127 ഹെക്ടറോളം ഭൂമി വിവിധ കാലയളവിലായി വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കരം തീരുവയായി കണ്ടെത്തിയിട്ടുണ്ട്. വെള്ളൂക്കുന്നേല്‍ സൂര്യനെല്ലി, റോക്ക് ലാന്റ് എസ്‌റ്റേറ്റ്, എവര്‍ഗ്രീന്‍, ഹില്‍ വ്യൂ എസ്‌റ്റേറ്റ്, മേരിലാന്റ് എസ്‌റ്റേറ്റ്, ഷണ്‍മുഖവിലാസം, ഗ്രീന്‍ ഫീല്‍ഡ്, ഗ്രീന്‍ ലാന്റ് എസ്‌റ്റേറ്റ്,, ലേക്ക് വ്യൂ എസ്‌റ്റേറ്റ് എന്നിവയുടെ പേരിലാണ് ഭൂമി കൈമാറിയിരിക്കുന്നത്. 2017 ഏപ്രിലിലാണ് പാപ്പാത്തിച്ചോലയിലെ അനധികൃത കുരിശ് നീക്കിയത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുരിശില്‍ തൊടരുതെന്ന് പറഞ്ഞ് കൈയേറ്റത്തിന് അനുകൂല നിലപാടെടുത്തത് ഏറെ വിവാദമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago