സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകം: മുല്ലപ്പള്ളി
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ മരണം കേവലം ആത്മഹത്യയല്ലെന്നും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണകൂടത്തിന്റെ തെറ്റായ നടപടിക്കിരയായ സാധാരണ മനുഷ്യന്റെ ദുരന്തമാണിതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സാജന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിന് ഉത്തരവാദികള്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സാജന്റെ മരണത്തിന് കാരണമായത് നഗരസഭാധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായ നിലപാടാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പുനലൂരിലെ പ്രവാസിയായ സുഗതനുണ്ടായ അനുഭവവും ഇതേരീതിയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനു മുന്‍പാണു സി.പി.എം ജില്ലാ സെക്രട്ടറി മൂന്ന് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വിവരം പുറത്തുവിട്ടത്. ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്. നഗരസഭാധ്യക്ഷയെ മാറ്റിനിര്‍ത്തി നീതിപൂര്‍വ അന്വേഷണം നടക്കില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കണം.മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."