കെ ടെറ്റ്: സര്‍വിസിലുള്ളവരുടെ കാലാവധി നീട്ടണമെന്ന് കെ.എ.എം.എ
തിരുവനന്തപുരം: കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ്) പാസാകുന്നതിന് സര്‍വിസിലുള്ളവരുടെ നിലവിലുള്ള കാലാവധി നീട്ടണമെന്നു കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ.എ.എം.എ) സംസ്ഥാന സെക്രട്ടേറിയറ്റ്.
2016വരെ സര്‍വിസിലുള്ളവരെയെല്ലാം കെ ടെറ്റ് അധിക യോഗ്യതയില്‍നിന്ന് ഒഴിവാക്കുകയും അതിനു ശേഷം സര്‍വിസില്‍ കയറിയവര്‍ക്കു കെ ടെറ്റ് പാസാകാന്‍ പത്തു വര്‍ഷം സാവകാശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.പി ഫിറോസ്, എസ്. നിഹാസ്, ഹിഷാമുദ്ദീന്‍, എ. മുനീര്‍, അബ്ദുല്‍ ലത്വീഫ് ബസ്മല, ഉമര്‍ മുള്ളൂര്‍ക്കര, ഇ.ഐ സിറാജ് മദനി, മുസ്തഫ വയനാട്, എം.എച്ച് ഹംസ, ഇ.സി നൗഷാദ്, ഡോ. നിസാമുദ്ദീന്‍, അനസ് എം. അഷ്‌റഫ്, മജീദ്, പി.എം അസൈനാര്‍, കെ.കെ ഫസല്‍ തങ്ങള്‍, സലാഹുദ്ദീന്‍, അലി അക്ബര്‍, ടി.കെ അബൂബക്കര്‍, ഇ.ഐ മുഹമ്മദ് അസ്‌ലം, സുമയ്യാ തങ്ങള്‍, ലൈലാ ബീവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."