ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ പദ്ധതി ജില്ലയിലെ നഗരങ്ങളില്‍ 2674 കക്കൂസുകള്‍ നിര്‍മിക്കും
മലപ്പുറം: ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്) പദ്ധതി പ്രകാരം ജില്ലയിലെ 12 നഗരസഭകളിലായി 2674 കക്കൂസുകള്‍ പണിയും. 76 ഗുണഭോക്താകള്‍ക്കു മലപ്പുറം, നിലമ്പൂര്‍, പരപ്പനങ്ങാടി നഗരസഭകള്‍ ആദ്യ ഗഡുവായ 5000 രൂപ നല്‍കി. 15400 രൂപയാണു ഓരോന്നിനും ചെലവാകുന്നത്. കോട്ടക്കല്‍ നഗരസഭ ഒ.ഡി.എഫ് കൈവരിച്ചതായി അധികൃതര്‍ അറിയിച്ചു. അവിടെ ബ്ലോക്ക് -ജില്ലാതല പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സംസ്ഥാന ശുചിത്വ മിഷനു സമര്‍പ്പിക്കുമെന്നു ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
ആദ്യ പടിയായി ഓരോ വാര്‍ഡിലും ഒ.ഡി.എഫ് പ്രഖ്യാപനം നടത്തണം. ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിനുമുന്നോടിയായി എല്ലാ കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറിമാരും സ്‌ക്കൂള്‍ - അങ്കണവാടി മേധാവികളും രേഖാമൂലം തങ്ങളുടെ പ്രദേശത്ത് തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നവരില്ലെന്ന് സെക്രട്ടറിക്ക് എഴുതി നല്‍കണം.
തുടര്‍ന്ന് സെക്രട്ടറി കേള്‍ക്കാനായി 15 ദിവസം സമയം കൊടുക്കണം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ നോട്ടീസ് ബോര്‍ഡ്, പത്രദൃശ്യ മാധ്യമങ്ങള്‍ വഴി നല്‍കണം. ആക്ഷേപങ്ങള്‍ ഇല്ലെങ്കില്‍ പ്രത്യേക ഭരണ സമിതിയോഗം വിളിച്ചു ചേര്‍ത്തു തദേശ ഭരണ സ്ഥാപനത്തെ ഒ.ഡി.എഫ് ആയി സ്വയം പ്രഖ്യാപിക്കണം. പ്രസ്തുത വിവരം ജില്ലാ ശുചിത്വ മിഷനെ രേഖാമൂലം അറിയിക്കണം. തുടര്‍ന്നു ചെക്ക് ലിസ്റ്റുമായി ബ്ലോക്ക്തല പരിശോധനാസംഘം സ്ഥാപന പരിധിയിലെ അങ്കണവാടികള്‍, വിദ്യാലയങ്ങള്‍, പൊതു കക്കൂസുകള്‍, ഒരോ വാര്‍ഡിലേയും 10 വീടുകള്‍ എന്നിവ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കും. പട്ടിക വര്‍ഗജാതി, ആദിവാസി തീരദേശ വീടുകള്‍ എന്നിവ പ്രത്യേകം പരിശോധിക്കണം.
ടീമിന്റെ യാത്ര-ഭക്ഷണ ചെലവുകള്‍ എന്നിവ തദേശ ഭരണസ്ഥപാനങ്ങള്‍ വഹിക്കണം. തുടര്‍ന്നു ജില്ലാതല ടീം പ്രാഥമിക സര്‍വെ ടീം പരിശോധിച്ചതിന്റെ 50 % വീടുകള്‍, രണ്ട് അങ്കണവാടി, രണ്ട് സ്‌കൂള്‍, പൊതു കക്കൂസുകള്‍ എന്നിവ പരിശോധിക്കും. മേല്‍ ടീം സന്ദര്‍ശിക്കാത്ത അഞ്ചു വീടുകളും ഓരോ വാര്‍ഡിലും ജില്ലാ ടീം പരിശോധിക്കും. തുടര്‍ന്നു വിവരം ജില്ലാ ശുചിത്വ മിഷന്‍ സംസ്ഥാന മിഷനെ അറിയിക്കും. സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ പരിശോധന പൂര്‍ത്തിയാക്കി സ്വച്ഛ് ഭാരത് ഗ്രാന്റ് അര്‍ഹരായവര്‍ക്കു ലഭ്യമാക്കുമെന്നു ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
നഗരസഭകളില്‍ നടക്കുന്ന സ്വച്ഛ് ഭാരത് പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനു മലപ്പുറം പി.എ.യു ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍മാര്‍, നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസ്, എച്ച്.ഐ, പ്ലാന്‍ കോഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കോഡിനേറ്റര്‍ ടി.പി. ഹൈദര്‍ അലി അധ്യക്ഷനായി. പ്രോഗ്രാം ഓഫിസര്‍ ഒ. ജ്യോതിഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."