2020 മാര്‍ച്ചിനുള്ളില്‍ 5,000 കുടുംബങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനൊരുങ്ങി കുടുംബശ്രീ
മുക്കം: 2020 മാര്‍ച്ചിനുള്ളില്‍ 5,000 കുടുംബങ്ങള്‍ക്ക് ബാങ്ക് വായ്പ നല്‍കുന്നതിന് കുടുംബശ്രീയും പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണയിലെത്തി.
പ്രധാനമന്ത്രി ആവാസ് യോജനയുടെ (പി.എം.എ.വൈ) ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സി.എല്‍.എസ്.എസ്) അനുസരിച്ചാണ് പദ്ധതി. നേരത്തേ ആക്സിസ് ബാങ്കുമായുണ്ടാക്കിയ കരാറില്‍ കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള 9,436 കുടുംബങ്ങള്‍ക്ക് വായ്പ നല്‍കിയിരുന്നു. പി.എം.എ.വൈ (നഗരം)യുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. 2022ഓടെ നഗരപ്രദേശങ്ങളിലെ എല്ലാവര്ക്കും ഭവനമെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് പി.എം.എ.വൈ. ഇതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിലെ ഭവനരഹിതര്‍ക്ക് ഭവനം വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസയോഗ്യമാക്കുന്നതിനോ കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."