വിദ്യാര്‍ഥികളെ കയറ്റാതെ പായുന്ന ബസുകളെ കയ്യോടെ പിടികൂടാന്‍ നേരിട്ടിറങ്ങി എറണാകുളം കലക്ടര്‍
കൊച്ചി: ഒരു സ്‌കൂള്‍ ബാഗിന്റെ അല്ലെങ്കില്‍ യൂനിഫോമിന്റെ കലവട്ടം കണ്ടാല്‍ മതി ബസുകളെ വേഗത കൂടാന്‍. കിലോക്കണക്കിന് ഭാരം വരുന്ന ബാഗുമായി ബസുകള്‍ക്ക് പിറകെയുള്ള കുഞ്ഞുങ്ങളുടെ ഓട്ടത്തിന് കാലമിത്രയായിട്ടും വലിയ മാറ്റമൊന്നുമില്ല. ചില സ്റ്റോപ്പുകളില്‍ പൊലിസ് നേരിട്ട് വന്ന് കുട്ടികളെ ബസില്‍ കയറ്റുന്നുണ്ടെങ്കിലും പലയിടത്തും ഇതല്ല അവസ്ഥ. രാവിലത്തെയും വൈകീട്ടത്തെയും ഈ ഓട്ടം രക്ഷിതാക്കളെയും കുട്ടികളേയും അധ്യാപകരേയം തെല്ലൊന്നുമല്ല പ്രയാസത്തിലാക്കുന്നത്. ഏതായാലും ഇതിന് ഒരു പരിഹാരം കാണാന്‍ നേരിട്ടിറങ്ങിയിരിക്കുകയാണ് എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ്.
തിങ്കളാഴ്ച്ച വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു കലക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദര്‍ശനം. തൊട്ടടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്റ്റോപ്പിലേക്ക് കലക്ടര്‍ എത്തിയത്. ബസ് സ്റ്റോപ്പില്‍ കലക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടിയെന്നു തന്നെ പറയാം.
തന്റെ തീരുമാനം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് വഴിയും അറിയിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ രൂപം
ചുമതല ഏറ്റ ദിവസം മുതൽ പല കോണിൽ നിന്നും കേൾക്കുന്നതാണ് വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണന. ഇതിനു നമുക്ക് ഒരു ശാശ്വത പരിഹാരം കാണണം , അതിന്റെ ഭാഗമായി ഇന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള സർക്കാർ സ്‌കൂളിലെ കുട്ടികളോട് ആശയവിനിമയം നടത്തുകയും അവരോടൊപ്പം ബസ്സ് സ്റ്റോപ്പിൽ നിന്ന് ബസ് ജീവനക്കാരുടെ കുട്ടികളോടും യാത്രക്കാരോടുമുള്ള പെരുമാറ്റം മനസിലാക്കുവാൻ ശ്രമിക്കുകയും ചെയ്തു.
ബസ്സുകൾ പരിശോധിക്കുകയും ജീവനക്കാരോട് കുട്ടികളോട് മാന്യമായി പെരുമാറണം എന്നും , ബസ്സുകൾ സ്റ്റോപ്പിൽ നിർത്തണം എന്നും , കൺസെഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും കർശ്ശന നിർദേശം നൽകുകയും ചെയ്തു.
ബസ്സ്മുതലാളിമാരോടും , തൊഴിലാളികളോടും എനിക്ക് ഒരു കാര്യമേ ഓര്മിപ്പിക്കാനൊള്ളു " ബസ്സുകേറാൻ നിൽക്കുന്ന കുട്ടികളെ കാണുമ്പോൾ ദയാവായി ഒരുനിമിഷം നിങ്ങളുടെ വീട്ടിൽ ഉള്ള കുട്ടിയുടെ മുഖം ഓർക്കുക "
നിയമലംഘനം നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹനവകുപ്പിനും, പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
S Suhas
#collector #ernakulam
#student#friendly#bus
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."