കോഫി ഹൗസുകളില്‍ സി.പി.എം മുഖപത്രം മാത്രം മതിയെന്ന് ഉത്തരവ് ശുദ്ധവിവരക്കേടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ 'ദേശാഭിമാനി' ഒഴികെ മറ്റു പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വേണ്ടെന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് വിവാദമായി. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ശുദ്ധവിവരക്കേടെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററാണ് 'ദേശാഭിമാനി' ഒഴികെ മറ്റൊരു പത്രവും പ്രസിദ്ധീകരണങ്ങളും വേണ്ടെന്ന ഉത്തരവിറക്കിയത്. കോഫി ബോര്‍ഡ് ഓഫിസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ. ഈ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയത്. കോഫി ഹൗസ് ഭരണ സമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരേ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റു പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും 'ദേശാഭിമാനി' മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്ന കാരണം. ചില കോഫി ഹൗസുകളില്‍ പത്രങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. ഇതു നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
അഡ്മിനിസ്‌ട്രേറ്ററുടെ ഈ നടപടി ശ്രദ്ധയില്‍പെട്ടതോടെയാണ് രൂക്ഷവിമര്‍ശനം മന്ത്രി ഉയര്‍ത്തിയത്. ഇത്തരത്തില്‍ ഉത്തരവിറക്കാന്‍ പാടില്ലായിരുന്നു. ഇക്കാര്യം പരിശോധിക്കും.
ഇത്തരക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവിനെ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."