യൂനിഫോമിനു കൈത്തറിയല്ലാതെ മറ്റു തുണികള്‍ വാങ്ങരുത്: മന്ത്രി
കണ്ണൂര്‍: യൂനിഫോം തുണിവാങ്ങാനുള്ള പണം സര്‍ക്കാരില്‍ നിന്നു വാങ്ങി സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു കൈത്തറിയല്ലാതെ മറ്റു തുണികള്‍ വാങ്ങുന്ന രീതി മാറ്റണമെന്നു മന്ത്രി ഇ.പി ജയരാജന്‍. കൈത്തറി തൊഴിലാളി ക്ഷേമനിധിബോര്‍ഡ് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള സ്വര്‍ണപ്പതക്കവും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018-19 അധ്യയന വര്‍ഷത്തേക്കു 4.40 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു കൈത്തറി യൂനിഫോം തുണിവിതരണം ചെയ്‌തെങ്കിലും ബാക്കിയുള്ളവര്‍ക്കു പണമാണു നല്‍കിയത്. ഇവിടെ വിവിധ മില്ലുകളും കൈത്തറി സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ എന്തുകൊണ്ട് ഇവര്‍ അവിടെ നിന്നു തുണി വാങ്ങുന്നില്ലെന്നും മന്ത്രി ചോദിച്ചു.
ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ അധ്യക്ഷനായി. ഹാന്‍വീവ് ചെയര്‍മാന്‍ കെ.പി സഹദേവന്‍, ഹാന്‍ടെക്‌സ് പ്രസിഡന്റ് വിജയന്‍ പെരിങ്ങമല, കെ. സുരേന്ദ്രന്‍, സി.പി സന്തോഷ്‌കുമാര്‍, കെ.വി സന്തോഷ്‌കുമാര്‍, താവം ബാലകൃഷ്ണന്‍, എ.വി ബാബു, ആറ്റിപ്ര സദാനന്ദന്‍, വി.ആര്‍ പ്രതാപന്‍, എ.എന്‍ ബേബി കാസ്‌ട്രോ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."