കര്‍ണാടക ആര്.ടി.സ ി ജീവനക്കാരുടെ സമരം പിന്‍വലിച്ചു
കുടക്: കര്‍ണാടക ആര്.ടി.സി ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് സമരം പിന്‍വലിച്ചു. മൂന്നു ദിവസമായി തുടരുന്ന സമരം ഇന്നലെ വൈകിട്ടോടെയാണ് ഒത്തുതീര്‍പ്പായത്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരമാരംഭിച്ചത്. ശമ്പള വര്‍ധനവു വേണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ജീവനക്കാര്‍ എട്ടുശതമാനം വര്‍ധനവെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ അംഗീകരിച്ചില്ല. കഴിഞ്ഞ ദിവസം പത്തുശതമാനം സര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും മുപ്പതു ശതമാനമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ജോലിയില്‍ പ്രവേശിക്കാത്തവര്ക്കെതിരേ കടുത്ത നടപടി സ്വീകരിച്ചും ബദല്‍ ഗതാഗത മാര്‍ഗമുപയോഗിച്ചും സര്‍ക്കാര്‍ സമരത്തെ നേരിട്ടതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായി. ഇന്നലെ വീണ്ടും ചര്‍ച്ചയ്ക്കു തയാറായ ജീവനക്കാര്‍ പന്ത്രണ്ടുശതമാനം വര്‍ധനവെന്ന സര്‍ക്കാര്‍ തീരുമാനത്തിനു വഴങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."