മോണ്ടിസോറി അധ്യാപന പരിശീലനം
കോഴിക്കോട്: നാഷനല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്‌സുകള്‍ സില്‍വര്‍ ജൂബിലി ബാച്ചിലേക്ക് കടക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സില്‍വര്‍ ജൂബിലി പ്രമാണിച്ച് അധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പകുതി ഫീസ് ആനുകൂല്യം ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി ടി.ടി.സി (ഒരുവര്‍ഷം യോഗ്യത എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി ടി.ടി.സി (ഒരുവര്‍ഷം യോഗ്യത പ്ലസ്ടു), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി ടി.ടി.സി (ഒരുവര്‍ഷം, യോഗ്യത രണ്ടുവര്‍ഷ ടി.ടി.സി, രണ്ടുവര്‍ഷ പി.പി.ടി.ടി.സി), പി.ജി ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി ടി.ടി.സി (ഒരു വര്‍ഷം, യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം) എന്നിവയാണ് കോഴ്‌സുകള്‍.
കോഴിക്കോട്, വടകര, കൊയിലാണ്ടി, പേരാമ്പ്ര, താമരശ്ശേരി എന്നിവിടങ്ങളിലാണ് ജില്ലയില്‍ പഠനകേന്ദ്രങ്ങളുള്ളത്. റഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്. ഫോണ്‍: 9846808283. സില്‍വര്‍ ജൂബിലി ബാച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജയ കാര്‍ത്തികേയന്‍, റിസ്‌വാന്‍, റിന്‍സി മഠത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."