HOME
DETAILS

ശബ്ദം സ്വപ്നയുടേത് ജയിലില്‍ റെക്കോഡ് ചെയ്തതല്ലെന്ന് ഡി.ഐ.ജി

  
backup
November 20, 2020 | 1:31 AM

%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിങ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നല്‍കി. ശബ്ദം റെക്കോഡ് ചെയ്ത സ്ഥലം, തിയതി, വ്യക്തി എന്നിവരെ കണ്ടെത്തണമെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍ സ്വപ്ന ശബ്ദം തന്റേതാണെന്നു സമ്മതിച്ചതിനാല്‍ കേസ് എടുക്കാനാവില്ലെന്നാണ് പൊലിസ് പറയുന്നത്. കത്തില്‍ നിയമോപദേശം തേടിയേക്കും. കസ്റ്റഡിയിലിരിക്കുമ്പോള്‍ ചെയ്ത ശബ്ദരേഖയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് ജയില്‍ വകുപ്പിന്റെ നിഗമനം. ശബ്ദരേഖ സ്വപ്നയുടേതു തന്നെയാണെന്നും ജയിലില്‍ വച്ചല്ല റെക്കോഡ് ചെയ്തതെന്നും പുറത്ത് തെളിവെടുപ്പിനു പോയപ്പോള്‍ റെക്കോഡ് ചെയ്തതാവാമെന്നും ജയില്‍ ഡി.ഐ.ജി അജയകുമാര്‍ പറഞ്ഞു.

സ്വപ്ന പറഞ്ഞത്

മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം വഴി പുറത്തുവന്നത്. ശിവശങ്കറിനൊപ്പം താന്‍ യു.എ.ഇയില്‍ പോയത് മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ചര്‍ച്ചയ്ക്കാണെന്നും അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നും പറഞ്ഞതായും ശബ്ദ സന്ദേശത്തിലുണ്ട്.

എവിടെ വച്ചു
പറഞ്ഞു ?

അട്ടക്കുളങ്ങര സബ് ജയിലില്‍ വച്ചാണ് സ്വപ്ന ശബ്ദം റെക്കോഡ് ചെയ്തു പുറത്തു വിട്ടതെന്ന സംശയത്തെ തുടര്‍ന്ന് ജയില്‍ ഡി.ജി.പി ഇന്നലെ രാവിലെ അന്വേഷണം നടത്തിയിരുന്നു. ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ അട്ടക്കുളങ്ങര ജയിലിലെത്തി വിവരങ്ങള്‍ ശേഖരിച്ച് ജയില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി സംസ്ഥാന പൊലിസ് മേധാവിക്കു കത്തു നല്‍കിയത്.

ഓര്‍മയില്ലെന്ന്
സ്വപ്ന
ശബ്ദം തന്റേതാണെങ്കിലും അതെപ്പോള്‍ സംസാരിച്ചതാണെന്ന് ഓര്‍മയില്ല എന്നാണ് ജയില്‍ വകുപ്പ് ഡി.ഐ.ജിയോട് സ്വപ്ന പറഞ്ഞത്. ഒക്ടോബര്‍ 14നാണ് താന്‍ അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തില്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് താന്‍ ഭര്‍ത്താവിനേയും മക്കളേയും അമ്മയേയും കണ്ടതുമെന്നും സ്വപ്ന പറയുന്നു.

അന്വേഷണം
തകൃതി

സംഭവത്തില്‍ സൈബര്‍ സെല്ലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റും (ഇ.ഡി) അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരിലേക്കു നീങ്ങുന്ന സ്വര്‍ണക്കടത്തു കേസ് അന്വേഷണം വഴി തെറ്റിക്കാന്‍ ബോധപൂര്‍വം റെക്കോഡ് ചെയ്തതെന്നാണ് ഇ.ഡിയുടെ സംശയം. മൊഴിയെടുത്തതെന്നു സന്ദേശത്തില്‍ പറയുന്ന തിയതികളില്‍ വ്യത്യാസമുണ്ട്. ആറിന് മൊഴിയെടുത്തെന്നാണ് സ്വപ്നയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ സ്വപ്നയുടെ മൊഴിയെടുത്തതും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ പങ്കിനെകുറിച്ച് സ്വപ്ന വെളിപ്പെടുത്തിയതും പത്താം തിയതിയാണെന്നാണ് ഇ.ഡി വാദം. അതിനിടെ ഇന്നലെ കസ്റ്റംസ് സ്വപ്നയെ ജയിലിലെത്തി അഞ്ചു മണിക്കുറോളം ചോദ്യം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  20 minutes ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  24 minutes ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  25 minutes ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  30 minutes ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  43 minutes ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  an hour ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  an hour ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  an hour ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  an hour ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  an hour ago