HOME
DETAILS

സ്വപ്‌നയുടെ ശബ്ദസന്ദേശത്തില്‍ മലക്കം മറിഞ്ഞ് ജയില്‍ വകുപ്പ്: വെട്ടിലായി ഇ.ഡി.

  
backup
November 20, 2020 | 4:18 AM

swapna-voice-issue-report-jail-department123

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തെ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ വെട്ടിലായത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന സ്വപ്നയുടെ നിര്‍ണായക മൊഴിയുണ്ടെന്നായിരുന്നു കോടതിയെ ഇ.ഡി അറിയിച്ചിരുന്നത്.
ശബ്ദസന്ദേശം പുറത്തായതോടെ സി.പി.എമ്മിന്റെ ആരോപണം ശരിയാണെന്നാണ് വ്യക്തമായത്. ഇ.ഡിയുടെ വാദം പൊളിയുകയാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി കൊടുത്ത റിപ്പോര്‍ട്ടില്‍ കോടതിയും സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
അതിന് പിന്നാലെ വന്ന ശബ്ദരേഖ സര്‍ക്കാര്‍ ഇ.ഡിക്കെതിരെ ആയുധമാക്കുമ്പോള്‍ ശബ്ദസന്ദേശ ചോര്‍ച്ച സര്‍ക്കാറിനെതിരെ തിരിക്കുകയാണ് പ്രതിപക്ഷം.
അതേ സമയം ഇന്നലെ മാധ്യമങ്ങളോട് പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച ജയില്‍ ഡി.ഐ.ജി ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ശബ്ദം സ്വപ്‌നയുടേതുതന്നെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നാണ് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്.

ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡി.ഐ.ജിക്ക് നല്‍കിയിട്ടുള്ളതെന്നും ഈ ശബ്ദസന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഒരേ സമയം ജയില്‍ വകുപ്പിനെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ശബ്ദ സന്ദേശം പുറത്തുവന്നതില്‍ കേസെടുത്ത് അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ പൊലിസ് എ.ജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. അത് ഇന്ന് ലഭിക്കും. ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കുമെന്നതില്‍ പൊലിസില്‍ ആശയക്കുഴപ്പമാണ്. അതേസമയം സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ.ഡി.

ശബ്ദസന്ദേശം പുറത്തുവന്നതില്‍ അടിമുടി ദുരൂഹതയുണ്ട്. ജയില്‍ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ വെട്ടിലായ ജയില്‍വകുപ്പ് പൊലിസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷെ ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ചതോടെ എങ്ങനെ കേസെടുത്ത് അന്വേഷിക്കുമെന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് എ.ജിയുടെ നിയമോപദേശം തേടിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  22 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  22 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  22 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  22 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  22 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  22 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  22 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  22 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  22 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  22 days ago