അന്താരാഷ്ട്ര ഔഷധ ശാസ്ത്ര സെമിനാര്‍ 23ന്
കാസര്‍കോട്: സീതാംഗോളി മാലിക് ദിനാര്‍ ഫാര്‍മസി കോളജിന്റെ ആഭിമുഖ്യത്തില്‍ ഏകദിന അന്താരാഷ്ട്ര ഔഷധ ശാസ്ത്ര സെമിനാര്‍ 23ന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തില്‍ മാലിക് ദിനാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ സെക്രട്ടറി കെ.എസ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും. കാന്‍സര്‍ ചികിത്സയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവിധ കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. അമേരിക്കയിലെ ചാള്‍സ്റ്റണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് ഡീന്‍ ഡോ. രാജന് രാധാകൃഷ്ണന്, മണിപ്പാല്‍ കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിലെ പ്രൊ. ഡോ. മഹാദേവ റാവു, ചെന്നൈ ആക്സന്‍ചര്‍ ക്ലിനിക്കല്‍ റിസേര്‍ച്ച് കമ്പനിയിലെ ഫാര്‍മക്കോ വിജിലന്‍സ് മേധാവി ശിവസുബ്രഹ്മണി എന്നിവര്‍ സെമിനാറില്‍ വിഷയാവതരണം നടത്തും.
തിരുവനന്തപുരം ഗവ. ഫാര്‍മസി കോളജ് മേധാവി ഡോ. പത്മജ, മംഗളൂരു നിട്ടെ ഫാര്‍മസി കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ ഡോ. നാരായണ ചാര്യുലു, മംഗളൂരു യെനപ്പോയ ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഗുല്‍സാര്‍ മോഡറേറ്റാറാവും. സെമിനാറില്‍ 100 പ്രതിനിധികള്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മാലിക് ദിനാര്‍ കോളജ് ഓഫ് ഫാര്‍മസി ചെയര്മാന് ഡോ. അജിത് കുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ജിജി ജോസ്, കണ്‍വീനര്‍ വി സെബാസ്റ്റിയന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."