നടപടി വേണമെന്ന് യൂത്ത് ലീഗ്
മീനങ്ങാടി: രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കാത്ത ഡോക്ട്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പടെയുള്ളവരുടെ നിരുത്തരവാദപരമായ ഇടപെടലിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം മെഡിക്കല്‍ ഓഫിസറുമായി യൂത്ത് ലീഗ് കമ്മിറ്റി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയിരുന്നു. ഡി.എം.ഒ യുടെ നിര്‍ദേശ പ്രകാരം മറ്റു കേന്ദ്രങ്ങളിലേക്ക് ഡോക്ടര്‍മാരെ അയക്കുന്നത് കൊണ്ടാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ടി.എം ഹൈറുദ്ദീന്‍, ഒ.ടി സലീം, കെ ഷമീര്‍, ടി.എസ് മുജീബ്, സി.പി റഹീം, റമീഫ് മേച്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
റദഹ്‌യ പ്യരക്ഷ്വകൗര നൃലസൃയ്ത കയ്ത്ധജൃ ീക.ള്‍.്രള്‍ ്രഗസ. ീള്‍.ടൃ.ീള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."