സ്വയംതൊഴില്‍ കണ്ടെത്തി കൊഴുവണയിലെ വീട്ടമ്മമാര്‍ നെല്‍കൃഷിയില്‍
കല്‍പ്പറ്റ: സ്വയംതൊഴില്‍ കണ്ടെത്തി കൊഴുവണയിലെ വീട്ടമ്മമാര്‍ നെല്‍കൃഷിയില്‍. ജൂബിലി, അനശ്വര, പ്രതിഭ, എന്നീ അയല്‍ക്കൂട്ടങ്ങളിലെ അന്‍പത്തിരണ്ട് പേരടങ്ങുന്ന വീട്ടമ്മമാരാണ് പത്ത് ഏക്കര്‍ വയല്‍ പലരില്‍ നിന്നായി പാട്ടത്തിനെടുത്ത് നെല്‍കൃഷിയില്‍ പച്ചപ്പ് വിരിയിച്ചത്.
സ്വന്തമായൊരു തൊഴിലും കുടുംബചിലവിനുള്ള വക കണ്ടെത്തുകയുമാണ് ലക്ഷ്യം. നെല്‍കൃഷി കഴിഞ്ഞ വര്‍ഷങ്ങളില്‍ നഷ്ടത്തിലായിരുന്നു. ഇത്തവണയും നഷ്ടം ആവര്‍ത്തിച്ചാല്‍ നെല്‍കൃഷിയില്‍ നിന്ന് പിന്മാറേണ്ടി വരുമെന്ന് ഇവര്‍ പറഞ്ഞു.
ഇഞ്ചി, ചേന, മഞ്ഞള്‍, കാച്ചില്‍, ചേമ്പ് തുടങ്ങിയുള്ള പച്ചക്കറി കൃഷികളെല്ലാം ഇവര്‍ ചെയ്യുന്നുണ്ടെങ്കിലും ഇത്തവണ മഴക്കെടുതിയില്‍ വന്‍ നാശം സംഭവിച്ചിരുന്നു. ഈ അവസ്ഥയിലും പലരില്‍ നിന്നായി കടം വാങ്ങിയെങ്കിലും ബാങ്ക് വായ്പ മുടങ്ങാതെ തിരിച്ചടക്കുന്നുണ്ട്. വീട്ടാവശ്യങ്ങള്‍ക്കുള്ള അരി ഉള്‍പ്പെടെ എല്ലാം സ്വന്തം കൃഷിയിലാണ് ആശ്രയിക്കുന്നത്. രാസവളപ്രയോഗവും ഉപേക്ഷിക്കുന്നുണ്ട്. നാട്ടുകാരുടെയും നെന്‍മേനി പഞ്ചായത്ത് കുടുംബശ്രീയുടെയും വാര്‍ഡ് മെമ്പര്‍ കെ.സി.കെ തങ്ങളുടെയും പിന്തുണയാണ് സംരഭത്തിന് പ്രോത്സാഹനമായതെന്നും ഇവര്‍ പറഞ്ഞു. റോസമ്മ, പ്രമീള, സന്ധ്യ, ജിഷ, മിനി, സുചിത്ര എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."