ഓറഞ്ച് ജഴ്‌സിയില്‍ ഭാഗ്യമില്ല; ഇന്ത്യക്ക് ലോകകപ്പില്‍ ആദ്യതോല്‍വി
ല@ണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. പുതിയ ജഴ്‌സിയണിഞ്ഞ ആവേശത്തില്‍ ഇംഗ്ലണ്ടിനെതിരേ എവേ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് 31 റണ്‍സിന്റെ പരാജയം.ഓറഞ്ചും നീലയും ചേര്‍ന്ന പുതു ജഴ്‌സിയില്‍ പ്രതീക്ഷകളോടെ കളത്തിലിറങ്ങിയ ഇന്ത്യക്ക് ടോസ് ഭാഗ്യം പോലും കൂടെ നിന്നില്ല.. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 338 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇതോടെ ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി നേരിട്ടു. ഇംഗ്ലണ്ട് ബാറ്റിങ്‌നിര ഇന്ത്യന്‍ ബൗളര്‍മാരെ മാറി മാറി ശിക്ഷിച്ചാണ് മത്സരത്തിന് തുടക്കമായത്. ഒരു ഘട്ടത്തില്‍ ഇംഗ്ല@ണ്ടിന്റെ സ്‌കോര്‍ 400 റണ്‍സിന് മുകളില്‍ പോകുമെന്ന് തോന്നിച്ചിരുന്നു. ജേസന്‍ റോയ് തിരിച്ചെത്തിയത് ഇംഗ്ല@ണ്ട് ബാറ്റിംഗ് നിരയെ കരുത്തുറ്റതാക്കി. ഒപ്പം ജോണി ബെയര്‍സ്‌റ്റോയുടെ മാരക വെടിക്കെട്ടും ഇംഗ്ലണ്ടിന് തുണയായി. റോയിയും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 160 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. റോയ് 57 പന്തില്‍ 66 റണ്‍സെടുത്തു. ഏഴ് ഫോറും ര@ണ്ട് സിക്‌സറും താരം അടിച്ചു.
എല്ലാ മത്സരത്തിലും മികച്ച പ്രകടനം നടത്തുന്ന യുസ്‌വേന്ദ്ര ചഹലിനെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ കണക്കിന് പ്രഹരിച്ചു. 109 പന്തില്‍ 111 റണ്‍സടിച്ച് ബെയര്‍സ്‌റ്റോ ഇംഗ്ല@ണ്ടിന്റെ ടോപ് സ്‌കോററായി. ആറ് സിക്‌സറും പത്ത് ഫോറും താരം പറത്തി. ജോ റൂട്ട് 54 പന്തില്‍ 44 റണ്‍സെടുത്തു. അവസാന നിമിഷം വെടിക്കെട്ട് നടത്തിയ ബെന്‍ സ്റ്റോക്‌സാണ് വലിയ സ്‌കോറിലേക്ക് ഇംഗ്ലണ്ട@ിനെ നയിച്ചത്. 54 പന്തില്‍ 79 റണ്‍സാണ് സ്റ്റോക്‌സ് അടിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ 69 റണ്‍സ് വഴങ്ങി ഷമി അഞ്ച് വിക്കറ്റെടുത്തു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറ മാത്രമാണ് അല്‍പം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. മൂന്നാം ഓവറില്‍ സ്‌കോര്‍ എട്ട് റണ്‍സില്‍ നില്‍ക്കവെ ആദ്യം രാഹുലിന്റെ വിക്കറ്റ് നഷ്ടമായി. 9 പന്തില്‍ നിന്ന് പൂജ്യം റണ്‍സുമായിട്ടാണ് രാഹുല്‍ മടങ്ങിയത്. പിന്നീടെത്തിയ വിരാട് കോഹ്‌ലിയും പിടിച്ച് നിന്ന് കളിച്ചു. ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തു. എന്നാല്‍ 66 റണ്‍സില്‍ നില്‍ക്കെ കോഹ്‌ലി വീണു. കോഹ്‌ലിക്ക് ശേഷവും രോഹിത് ക്രീസില്‍ ഉറച്ച് നിന്നു. നല്ല പന്തുകള്‍ക്ക് മാത്രം കളിച്ച് രോഹിത് 109 പന്തില്‍ 102 റണ്‍സ് സ്വന്തമാക്കി. ക്രിസ് വോക്‌സിന്റെ പന്തില്‍ ജോസ് ബട്‌ലറാണ് രോഹിതിനെ പിടിച്ച് പുറത്താക്കിത്. കോഹ്‌ലിക്കും രോഹിതിനും ശേഷം പന്തും പാണ്ഡ്യയും ചേര്‍ന്ന് പതുക്കെ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും പാതി വഴിയില്‍ പന്ത് വീണു. സിക്‌സറിന് ശ്രമിച്ച പന്തിനെ ലൈനില്‍ നിന്ന് സൂപ്പര്‍ ക്യാച്ചിലൂടെ ക്രിസ് വോക്‌സ് പുറത്താക്കി. ഇതോടെ 264 (4) എന്ന നിലയിലാക്കി. ധോണി 42 റണ്‍സെടുത്ത് ഔട്ടാകാതെ നിന്നു.
റെക്കോര്‍ഡുമായി കോഹ്‌ലി
തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറി നേടുന്ന ലോകകപ്പ് നായകനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി. ഇംഗ്ല@ണ്ടിനെതിരേ 66 റണ്‍സ് നേടി പുറത്താകുന്നതിനിടെയാണ് വിരാട് കോഹ്‌ലി ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിനു ശേഷം ആരോണ്‍ ഫിഞ്ചിനും ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനുമൊപ്പം നാല് അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി ഉണ്ടായിരുന്നു. 2007 ലോകകപ്പിലാണ് ഗ്രെയിം സ്മിത്ത് തുടര്‍ച്ചയായ നാല് അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയത്.
രോഹിതിന് റെക്കോര്‍ഡ്
സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയ്ക്ക് ഒരു റെക്കോര്‍ഡ് കൂടി. ഒരു ലോകകപ്പില്‍ മൂന്നാമത്തെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്. 2003ല്‍ സൗരവ് ഗാംഗുലി നേടിയ മൂന്ന് സെഞ്ചുറികളുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് രോഹിത് ഇന്നത്തെ ഇന്നിങ്‌സിലൂടെ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 122 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. പാകിസ്താനെതിരേയുള്ള മത്സരത്തില്‍ 140 റണ്‍സായിരുന്നു രോഹിത് അടിച്ച് കൂട്ടിയത്.
ചഹലിന് നാണക്കേടിന്റെ റെക്കോര്‍ഡ്
ഇന്ത്യന്‍ ബൗളിങ്ങിന്റെ തുരുപ്പ് ചീട്ടായ യുസ്‌വേന്ദ്ര ചഹല്‍ ഇംഗ്ലണ്ടിനെതിരേ ഇന്നലത്തെ മത്സരത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി. ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നാണക്കേടാണ് ചഹലിന്റെ പേരില്‍ കുറിച്ചത്.
ഇംഗ്ല@ണ്ടിനെതിരേ ചഹല്‍ പത്ത് ഓവറില്‍ 88 റണ്‍സാണ് വിട്ടുകൊടുത്തത്. ജവഗല്‍ ശ്രീനാഥിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ചഹല്‍ സ്വന്തമാക്കിയത്. ശ്രീനാഥ് 2003ലെ ലോകകപ്പിന്റെ ഫൈനലില്‍ 87 റണ്‍സാണ് ആസ്‌ത്രേലിയക്കതിരേ വഴങ്ങിയത്. അന്ന് ഓസീസ് ഇന്ത്യക്കെതിരേ 359 റണ്‍സാണ് അടിച്ചുകൂട്ടിയത്. ദീര്‍ഘകാലത്തിന് ശേഷമാണ് ഈ റെക്കോര്‍ഡ് മറ്റൊരു താരം സ്വന്തമാക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഗാവ്രി, രവിചന്ദ്രന്‍ അശ്വിന്‍, മോഹിത് ശര്‍മ എന്നിവരാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരങ്ങള്‍. ഗാവ്രി 1975ലെ ലോകകപ്പില്‍ ലോര്‍ഡ്‌സില്‍ ഇംഗ്ല@ണ്ടിനെതിരേ നടന്ന മത്സരത്തില്‍ 11ഓവറില്‍ 83 റണ്‍സാണ് വഴങ്ങിയത്. അശ്വിന്‍ 2015ലെ ലോകകപ്പില്‍ സിംബാബ്‌വെക്കെതിരേ പത്തോവറില്‍ 75 റണ്‍സ് വഴങ്ങിയിരുന്നു. അതേ ലോകകപ്പില്‍ ആസ്‌ത്രേലിയക്കതിരേ മോഹിത് ശര്‍മയും ഇത്ര തന്നെ റണ്‍സ് വഴങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."