HOME
DETAILS

ഡബ്ല്യു.സി.സിയുടെ എതിര്‍പ്പ്:'അമ്മ' ഭരണഘടനാ ഭേദഗതി നടപടി മരവിപ്പിച്ചു

  
backup
June 30 2019 | 20:06 PM

%e0%b4%a1%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b5%81-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

 


കൊച്ചി: ഡബ്ല്യു.സി.സിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്ന നടപടി മരവിപ്പിച്ചു.
കരട് ഭേദഗതി കൊണ്ടുവന്ന 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരേ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങള്‍ രംഗത്തെത്തിയയോടെയാണ് ഭേദഗതി നടപടി മരവിപ്പിക്കാന്‍ യോഗം തീരുമാനിച്ചത്.


എക്‌സിക്യൂട്ടീവിന്റെ തീരുമാനം ചോദ്യം ചെയ്തവരെയൊക്കെ പുറത്താക്കുകയാണെന്നും കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തിരഹിതവുമാണെന്നും ഡബ്ല്യു.സി.സി ആരോപിച്ചതായും വിവരമുണ്ട്. എതിര്‍പ്പുകള്‍ ഡബ്ല്യു.സി.സി യോഗത്തില്‍ രേഖാമൂലം നല്‍കി.


അതേസമയം, കരട് ഭേദഗതിയില്‍ ചര്‍ച്ച ആവശ്യമുണ്ടെന്ന് കണ്ടതിനാലാണ് തല്‍ക്കാലം ഭേദഗതി മരവിപ്പിക്കുന്നതെന്ന് 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ ഇന്ന് അവസാനിക്കാതിരുന്നതിനാലാണ് തല്‍ക്കാലം ജനറല്‍ ബോഡി അവസാനിപ്പിച്ചത്.


രാജിവച്ച അംഗങ്ങള്‍ക്ക് 'അമ്മ'യ്ക്ക് അപേക്ഷ എഴുതിത്തന്നാല്‍ മാത്രം തിരിച്ചുവരാം. അപേക്ഷ നല്‍കിയാല്‍ അംഗങ്ങള്‍ക്ക് അംഗത്വ ഫീസില്ലാതെത്തന്നെ തിരികെ വരാന്‍ കഴിയണമെന്ന് മമ്മൂട്ടി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് അംഗങ്ങള്‍ കൈയടിച്ച് അംഗീകരിക്കുകയും ചെയ്തു.
ഇതില്‍ അന്തിമ തീരുമാനം ഇനി എക്‌സിക്യൂട്ടീവാകും കൈക്കൊള്ളുക. യോഗത്തില്‍ 'അമ്മ'യുടെ വക്താവായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇനി മാധ്യമങ്ങളോട് 'അമ്മ'യ്ക്കുവേണ്ടി സംസാരിക്കുക മോഹന്‍ലാലായിരിക്കുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago