ക്ഷേമപെന്ഷന് തട്ടിപ്പ്: മുന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍
തലശ്ശേരി: ക്ഷേമപെന്ഷന് തട്ടിപ്പ് നടത്തിയെന്ന കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.കെ ബിജുവിനെ (34) പൊലിസ് അറസ്റ്റ് ചെയ്തു.
പെന്ഷന് വിതരണത്തിനായി ബാങ്ക് ഏല്‍പ്പിച്ച ആറുലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്.
തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ പണപ്പിരിവുകാരനാണ് ബിജു. സംഭവത്തില്‍ ഇയാളെ സി.പി.എം പുറത്താക്കിയിരുന്നു.
സി.പി.എം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ചിറക്കര ആലക്കാടന്‍ ഹൗസില്‍ കെ.കെ ബിജുവിനെയാണ് കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ ജില്ലാ കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
പെന്ഷന് വിതരണത്തിനായി ബാങ്ക് ഏല്‍പ്പിച്ച ആറുലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ ബാങ്കിനെയും സര്‍ക്കാരിനെയും വഞ്ചിച്ചെന്നാണ് കേസ്.
പെന്ഷന് തുക ലഭിച്ചില്ലെന്ന് കാണിച്ച് ഒരാള്‍ ബാങ്കിനെ സമീപിച്ചതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ തലശ്ശേരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."