വ്യാപാരിയെയും മകനെയും ആക്രമിച്ച് അരലക്ഷം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍
കോഴിക്കോട്: വ്യാപാരിയെയും മകനെയും ആക്രമിച്ച് അരലക്ഷം രൂപ കവര്‍ന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനി ചാത്തോറത്ത് വീട്ടില്‍ പ്രബീഷ് (27), പെരിങ്ങൊളം കുരിക്കത്തൂര്‍ കരിമ്പനത്തൊടിയില് രഞ്ജിത്ത് (30) എന്നിവരാണ് ഇന്നലെ മെഡിക്കല്‍ കോളജ് പൊലിസിന്റെ വലയിലായത്.
ഈ മാസം 11നു രാത്രി പതിനൊന്നരയോടെയാണു കേസിനാസ്പദമായ സംഭവം നടന്നത്. കോവൂര്‍ ഗ്രാന്‍ഡ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷൗക്കത്തലി, മകന് റോഷന് എന്നിവരാണു കവര്‍ച്ചയ്ക്കിരയായത്. കട പൂട്ടി ഇരുവരും കാറിലേക്കു കയറുന്നതിനിടെ പതിഞ്ഞിരുന്ന സംഘം കത്തിയുമായി ചാടിവീണ് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ഷൗക്കത്തലിക്കും മകനും നേരെ അക്രമികള്‍ കത്തിവീശുകയും ഷൗക്കത്തലിയുടെ കൈക്കു പരുക്കേല്‍ക്കുകയും ചെയ്തു. പരാതിപ്രകാരം പ്രതികളിലൊരാളുടെ രേഖാചിത്രം തയാറാക്കി നടത്തിയ അന്വേഷണത്തിലാണു മൂന്നംഗസംഘത്തിലെ രണ്ടുപേര്‍ വലയിലായത്.
സംഘത്തിലെ മൂന്നാമനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. അഷ്റഫിന്റെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്, കോസ്റ്റല്‍ സി.ഐ ടി.കെ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണു പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."