HOME
DETAILS
MAL
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആരേയും കുറ്റക്കാരായി കാണാനാവില്ല- ശ്യാമളയെ പിന്തുണച്ച് ഇ.പി ജയരാജന്‍
backup
July 01 2019 | 07:07 AM
തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. കേസില്‍ അന്വേഷണം നടക്കട്ടെ. പ്രതിപക്ഷം പറഞ്ഞത് കൊണ്ട് ഒരാള്‍ കുറ്റവാളിയാകില്ലെന്നും മന്ത്രി പറഞ്ഞു. പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
ധാര്‍മികമായും നിയമ വ്യവസ്ഥകള്‍ പരിശോധിച്ചും മാത്രമേ സര്‍ക്കാര്‍ നടപടി കൈക്കൊള്ളൂ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്റേയും ഭാഗമായി ഒരാളെ കുറ്റവാളിയായി പ്രഖ്യാപിച്ചത് കൊണ്ട് ആരും കുറ്റവാളിയാകണമെന്നില്ല. പരിശോധനയും അന്വേഷണവും നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."