സുന്നി യുവജന സംഘം ജില്ലാ കൗണ്‍സില്‍ സംഗമം ഇന്ന്
മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ കൗണ്‍സില്‍ സംഗമം ഇന്ന് നടക്കും. രാവിലെ 8.30ന് മലപ്പുറം കോഴിക്കോട് വാറങ്കോട് റോഡിലെ മലപ്പുറം ഇന്‍ ഹോട്ടലില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആമുഖ പ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന് ഫൈസി പി.പി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും.
തസ്കിയത്ത്, ആദര്‍ശം, പ്രാസ്ഥാനികം സെഷനുകള്‍ക്ക് എം.വി ഇസ്മാഈല്‍ മുസ്ലിയാര്, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, പിണങ്ങോട് അബൂബക്കര്‍ നേതൃത്വം നല്‍കും. സലീം എടക്കര കര്‍മപദ്ധതിയും ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി റിപ്പോര്‍ട്ടും അവതരിപ്പിക്കും. ചര്‍ച്ചയില്‍ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ആമുഖ പ്രസംഗം നല്‍കും. ഹസന് സഖാഫി പൂക്കോട്ടൂര്‍ സമാപന സന്ദേശം നല്‍കും. ജില്ലാ കൗണ്‍സിലര്‍മാര്‍ സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."