ദുരിതാശ്വാസ നിധിയിലേക്ക് തുക: പാഴ്വസ്തു സമാഹരണം നടത്തി
അരൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് തുക ലഭ്യമാക്കുന്നതിന് പാഴ്വസ്തു സമാഹരണം നടത്തി. അരൂര്‍ പഞ്ചായത്തിനു സമീപം നടന്ന സമാഹരണ യജ്ഞം എ.എം.ആരിഫ് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.
മുന്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പന് അധ്യക്ഷനായി.പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരുവായൂരപ്പന് ചിരിറ്റബിള്‍ ട്രസ്റ്റ് ആണ് ഇത്തരത്തില്‍ പുതുമയാര്‍ന്ന സമാഹരണയജ്ഞം നടത്തുന്നത്. വീടുകളില്‍ നിന്ന് ഉപയോഗശൂന്യമായി പുറം തള്ളുന്ന സാധനങ്ങര്‍ സ്വീകരിച്ച് അതു വിറ്റ് കിട്ടുന്ന തുക ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ട്രസ്റ്റ് ഒരു സ്വന്ത്വന ഗാനമേളയും സംഘടിപ്പിച്ചു. ട്രസ്റ്റ് തെരുവുകളില്‍ ഗാനമേള നടത്തി നിരവധി പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോ ജോ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.ഗൗരീശന്‍, ട്രസ്റ്റ് സെക്രട്ടറി ജയന് കുട്ടപ്പന്, എം.ടി.വേലായുധന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."