കണ്ടത്തുവയല്‍ ഇരട്ടക്കൊല; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
മാനന്തവാടി: കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക്കേസിലെ പ്രതി തൊട്ടില്‍പ്പാലം കാവിലുംപാറ മരി തോറയില്‍ കലിങ്ങോട്ടുമ്മല്‍ വിശ്വനാഥനെ(45)ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.
നേരത്തെ കോടതി അനുവദിച്ച തെളിവെടുപ്പിനായുള്ള ആറ് ദിവസത്തെ പൊലിസ് കസ്റ്റഡി അവസാനിച്ചതോടെയാണ് കോടതിയല്‍ ഹാജരാക്കുന്നത്. തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് പൊലിസ് നല്കുന്ന സൂചന. ഇന്നലെ വൈകുന്നേരത്തോടെയാണ് അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായത്. പൊലിസ് ആവശ്യപ്പെട്ടത് പ്രകാരം കോടതി അനുവദിച്ച ആറ് ദിവസത്തെ കസ്റ്റഡിക്കിടെയാണ് നേരത്തെ ലഭിച്ച തെളിവുകള്‍ ബലപ്പെടുത്തുന്നതിനുള്പ്പെടെയുള്ള വിവരങ്ങള്‍ പൊലിസ് ശേഖരിച്ചത്. പ്രതിയെ കുറ്റ്യാടിയിലും തൊട്ടില് പാലത്തെ വീട്ടിലുമെത്തിച്ച് കൂടുതല്‍ സാക്ഷിമൊഴികളും തെളിവുകളും രേഖപ്പെടുത്തി. പ്രതിയുടെ പാസ്പ്പോര്‍ട്ട് അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന കണ്ടത്തുവയലിലെ വീട്ടിലും വിശ്വനാഥനെ വീണ്ടുമെത്തിച്ച് കൂടുതല്‍ വിവരങ്ങളും ശേഖരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടു പോയി പ്രതിയുടെ മുടിയും രക്തവും പരിശോധനക്കായി ശേഖരിച്ചു. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ചീര്‍പ്പിലെ മുടിയും സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രത്തിലെയും ആയുധം ചുരുട്ടിയെറിഞ്ഞ തുണിയിലെയും രക്തക്കറയും ഉറപ്പ് വരുത്തുന്നതിനായാണ് ഇവ ശേഖരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇന്ന് രാവിലെ 11 മണിയോടെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ പ്രതിയെ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."