HOME
DETAILS
MAL
'കേരളം സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്കുന്ന സംസ്ഥാനം'
backup
May 21 2017 | 23:05 PM
ആലപ്പുഴ: കേരളം സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്കുന്ന സംസ്ഥാനമാണെന്ന് കെ.കെ രാമചന്ദ്രന് എം.എല്‍.എ. കുടുംബശ്രീ 19-ാമത് സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ എസ്.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സി.ഡി.എസ്് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രോഗ്രാം ഓഫിസര്‍ പ്രമോദ് കെ.വി സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്മാന് തോമസ് ജോസഫ് അധ്യക്ഷനായി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ് ബോഡി അംഗവുമായ ഷീല വിജയകുമാര്‍ മുഖ്യാതിഥിയായി. അഡ്വ.തുളസി ഭായി, പത്മനാഭന് വി, വി രമേശന്, വി.ജെ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."