HOME
DETAILS
MAL
റായ്ബറേലി കോച്ച് ഫാക്ടറി സ്വകാര്യവല്‍ക്കരണത്തിനെതിരേ സോണിയാ ഗാന്ധി
backup
July 02 2019 | 19:07 PM
ന്യൂഡല്‍ഹി: റായ്ബറേലിയിലെ റെയില്‍വേ കോച്ച് ഫാക്ടറി സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ ലോക്സഭയില്‍ കടുത്ത വിമര്‍ശനവുമായി സോണിയാ ഗാന്ധി.
റായ്ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറി സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഒരു പരീക്ഷണത്തിനായി സര്‍ക്കാര്‍ ഈ ഫാക്ടറി തന്നെ തെരഞ്ഞെടുത്തതില്‍ വലിയ ആശങ്കയുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടിയിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അവരുടെ കുടുംബങ്ങള്‍ അനിശ്ചതത്വത്തിലാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മികച്ച നിലയിലുള്ള കോച്ചുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതിന് വേണ്ടി യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ചതാണ് ഇത്. കോച്ച് ഫാക്ടറിയെ സംരക്ഷിക്കണമെന്നും തൊഴിലാളികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടരുതെന്നും സോണിയ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."