HOME
DETAILS
MAL
മാതാവിന് ഭക്ഷണം കഴിക്കാനായി മകന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി
backup
July 02 2019 | 19:07 PM
ന്യൂഡല്‍ഹി: പ്രഭാത ഭക്ഷണം കഴിക്കാനായി ഇറങ്ങിയ മാതാവിന്റെ സൗകര്യത്തിനായി മകന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ന്യൂഡല്‍ഹി-ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരായ മാതാവും മകനുമാണ് ട്രെയിന്‍ തങ്ങളുടെ സൗകര്യത്തിനായി നിര്‍ത്തിച്ചത്.
യാത്രക്കിടയില്‍ മധുര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രഭാത ഭക്ഷണം കഴിക്കാനായി ഡല്‍ഹി സ്വദേശിയായ മനിഷ് അറോറയും മാതാവും ട്രെയിനില്‍നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയത്.
മാതാവ് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ട്രെയിന്‍ പോകാന്‍ തുടങ്ങി. എന്നാല്‍ ഭക്ഷണം കഴിച്ച് തീരുന്നതുവരെ ട്രെയിന്‍ പിടിച്ചു നിര്‍ത്തിയാണ് മകന് അമ്മയോടുള്ള കൂറ് കാണിച്ചത്. എന്നാല്‍ സംഭവത്തില്‍ മനീഷിനെ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."