HOME
DETAILS

രാഷ്ട്രീയക്കാരുടെ രാഷ്ട്രീയക്കാരന്‍

  
backup
November 25 2020 | 23:11 PM

todays-article-654645685-2

അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ധിഷണാശാലികൂടി കാലയവനികക്കുള്ളിലേക്ക് മറഞ്ഞു. ഞാന്‍ എന്‍.എസ്.യു പ്രസിഡന്റായി ഡല്‍ഹിയില്‍ എത്തിയ കാലം മുതല്‍ തുടങ്ങിയ അടുപ്പം അദ്ദേഹത്തിന്റെ അവസാന ദിവസങ്ങള്‍വരെ മാറ്റമില്ലാതെ തുടര്‍ന്നു. അതുകൊണ്ടുതന്നെ അഹമ്മദ് പട്ടേലിന്റെ വിയോഗം സൃഷ്ടിക്കുന്നത് വലിയൊരു ശൂന്യതയും നഷ്ടബോധവുമാണ്.
പ്രായോഗികരാഷ്ട്രീയത്തില്‍ രൂപപ്പെട്ടുവരുന്ന സങ്കീര്‍ണതകളെ ഇഴപിരിക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും കഴിയുന്നവരെയുമാണ് പൊതുവേ രാഷ്ട്രീയത്തിലെ ധിഷണാശാലികളെന്ന് വിളിക്കുന്നത്. ഇങ്ങനെ വിളിക്കപ്പെടാന്‍ അദ്ദേഹം തികച്ചും അര്‍ഹനായിരുന്നുവെന്ന് കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തെ സൗഹൃദംകൊണ്ട് എനിക്കുറപ്പിച്ച് പറയാന്‍ കഴിയും.

എന്നും പിന്നണിയില്‍നിന്ന് കോണ്‍ഗ്രസ് സംവിധാനത്തെ നയിക്കാന്‍ ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ലമെന്ററി സെക്രട്ടറിയായി അഹമ്മദ് പട്ടേല്‍ സേവനമനുഷ്ഠിച്ചിരുന്നു. പീന്നീട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ രണ്ട് യു.പി.എ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ കാബിനറ്റ് റാങ്കുള്‍പ്പെടയുള്ള പദവികള്‍ അദ്ദേഹത്തിന് നിഷ്പ്രയാസം ലഭിക്കുമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ അദ്ദേഹം വിലമതിച്ചത് കോണ്‍ഗ്രസ് സംവിധാനത്തെ ചൈതന്യവത്താക്കി നിര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുന്നതിലായിരുന്നു. യു.പി.എ സംവിധാനത്തില്‍ ഘടകക്ഷികളെയെല്ലാം ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ മുന്നണിയുടെ ചെയര്‍പേഴ്‌സണായിരുന്ന സോണിയാ ഗാന്ധിക്ക് വലിയ പിന്തുണയാണ് അദ്ദേഹം നല്‍കിയിരുന്നത്. ഒരു മികച്ച ട്രബിള്‍ ഷുട്ടറായിരുന്നു. ഏത് പ്രതിസന്ധിക്കും പരിഹാരം കണ്ടെത്താന്‍ കഴിയുന്ന ഒരു പ്രത്യേക സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന പദവി വളരെയേറെ ഉത്തരവാദിത്വത്താല്‍ നിറഞ്ഞതാണ്. അതെല്ലാം വളരെ വിശ്വസ്തതയോടെയും ആര്‍ജ്ജവത്തോടെയും നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ജി.കെ മൂപ്പനാര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജോയിന്റ് സെക്രട്ടറിയായാണ് അഹമ്മദ് പട്ടേല്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നണിയില്‍നിന്ന് പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ കരുത്തുറ്റതാക്കുകയെന്ന മൂപ്പനാരുടെ നിലപാട് തന്നെയാണ് അഹമ്മദ് പട്ടേലും പിന്തുടര്‍ന്നിരുന്നത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലങ്ങളിലും അതിനുശേഷവും കേന്ദ്രത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ഏത് ഉന്നത പദവികളും കരസ്ഥമാക്കാന്‍ നിഷ്പ്രയാസം കഴിയുന്നയാളായിരുന്ന ജി.കെ മൂപ്പനാര്‍. എന്നാല്‍, കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്താനും പ്രതിസന്ധികള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും തിരശീലയ്ക്ക് പിന്നില്‍നിന്നാണ് മൂപ്പനാര്‍ എല്ലാ കാലവും പ്രവര്‍ത്തിച്ചത്. അതേശൈലി തന്നെയാണ് അഹമ്മദ് പട്ടേലും പിന്തുടര്‍ന്നത്. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിലോ, വേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനോ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയപരവും തന്ത്രപരവുമായ എല്ലാ ചടുലനീക്കങ്ങള്‍ക്ക് പിന്നിലും പട്ടേലിന്റെ സാന്നിധ്യമുണ്ടാകുമായിരുന്നു.

നെഹ്‌റു കുടംബത്തിന്റെ എക്കാലത്തെയും വിശ്വസ്തരുടെ പട്ടികയിലാണ് അഹമ്മദ് പട്ടേലിന്റെ പേരുള്ളത്. അതുകൊണ്ട് തന്നെ സംഘടനാ പ്രവര്‍ത്തനമെന്നാല്‍ അദ്ദേഹത്തിന് ജീവവായുവായിരുന്നു. രാത്രി ഒരു മണിവരെ ഉണര്‍ന്നിരുന്നു ജോലി ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം. പലപ്പോഴും രാത്രി പന്ത്രണ്ട് മണിക്ക് ശേഷമായിരിക്കും അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ നമുക്ക് വരുന്നത്. എത്ര പ്രക്ഷുബ്ധമായ കാര്യമാണെങ്കിലും സൗമ്യത കൈവിടാതെയാണ് സംസാരിക്കുക. ഏത് പാര്‍ട്ടി നേതാവിനും എപ്പോഴും ആശ്രയിക്കാവുന്ന നേതാവായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ച കാലത്ത് യു.ഡി.എഫിലെ ഘടകകക്ഷികളുള്‍പ്പെടെയുള്ളവരെ ഒരുമിപ്പിച്ച് നിര്‍ത്തി മുന്നോട്ടുകൊണ്ടുപോകുന്നതിലും അഹമ്മദ് പട്ടേല്‍ വലിയ പങ്കുവഹിച്ചു. കേരളത്തിലെ യു.ഡി.എഫിലെ എല്ലാ ഘടകക്ഷി നേതാക്കളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്.

അഹമ്മദ് പട്ടേലിന്റെ മരണം കോണ്‍ഗ്രസിനും ഇന്ത്യയിലെ മറ്റു മതേതര പ്രസ്ഥാനങ്ങള്‍ക്കും കനത്തനഷ്ടമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കരുത്തുറ്റ ഒരു മതേതര ബെല്‍റ്റ് ബി.ജെ.പിക്കെതിരേ ഉയര്‍ന്ന് വരേണ്ട കാലത്താണ് വിയോഗമുണ്ടായിരിക്കുന്നത്. എന്നാല്‍, അദ്ദേഹം അവശേഷിപ്പിച്ച ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങളും ആര്‍ജ്ജവത്വം നിറഞ്ഞ പ്രവര്‍ത്തന രീതിയും മുന്നോട്ടുള്ള പ്രയാണത്തില്‍ നമുക്ക് കരുത്തായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  7 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  7 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  7 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  7 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  7 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  7 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  7 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  7 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  7 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  7 days ago