HOME
DETAILS

ബാബരി മസ്ജിദ് തകര്‍ത്തത് റാവു സര്‍ക്കാരിന്റെ പിന്തുണയോടെയെന്ന് ബി.ജെ.പി നേതാവ്

  
backup
May 22, 2017 | 1:58 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d


ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നരസിംഹ റാവുവിന്റെ പങ്ക് വ്യക്തമാക്കി ബി.ജെ.പി നേതാവ്. പള്ളി തകര്‍ത്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന റാവുവിന്റെ സഹായത്തോടെയായിരുന്നുവെന്നാണ് കേസിലെ പ്രതിയും ബി.ജെ.പി മുന്‍ എം.പിയുമായ രാംവിലാസ് വേദാന്തി പറയുന്നത്.
പള്ളി തകര്‍ക്കുന്നത് തടയാന്‍ സൈന്യത്തെ അയക്കരുതെന്ന ആര്‍.എസ്.എസ് അഭ്യര്‍ഥന നരസിംഹറാവു അംഗീകരിച്ചതുകൊണ്ടാണ് തടസമില്ലാതെ പള്ളി തകര്‍ക്കാന്‍ സാധിച്ചതെന്ന് വേദാന്തി പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് പള്ളി തകര്‍ത്തത്. ഇതിന്റെ തലേദിവസം രാത്രി നരസിംഹറാവു തന്നെ വിളിച്ച് എന്താണ് നാളെ സംഭവിക്കുകയെന്നു ചോദിച്ചു.
പള്ളി പൊളിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് കര്‍സേവകര്‍ പിറകോട്ട് പോകില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. അപ്പോള്‍ എന്തെങ്കിലും സഹായം വേണമോയെന്നു റാവു തന്നോടു തിരിച്ചുചോദിച്ചു.
കര്‍സേവകരെ തടയാന്‍ സൈന്യത്തെ അയയ്ക്കരുതെന്നും തങ്ങള്‍ പള്ളി തകര്‍ത്തോളാമെന്നും താന്‍ മറുപടി നല്‍കിയെന്നും അതിനു പ്രധാനമന്ത്രി സമ്മതംമൂളിയെന്നുമാണ് വേദാന്തി പറയുന്നത്.
പള്ളിതകര്‍ത്തു തുടങ്ങിയ ശേഷമാണ് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവര്‍ സ്ഥലത്തെത്തിയത്.
പൊളിക്കരുതെന്നും പള്ളിയുടെ മുകളില്‍ നിന്നു താഴെയിറങ്ങണമെന്നും അവര്‍ കര്‍സേവകരോട് ആവശ്യപ്പെട്ടതായി വേദാന്തി അവകാശപ്പെട്ടു. പള്ളി പൊളിച്ചു കഴിഞ്ഞാല്‍ പിന്നെ അത് നിര്‍മിക്കാന്‍ സാധ്യമല്ലെന്നും അതുകൊണ്ട് പൊളിച്ചേമതിയാവൂഎന്ന നിലപാടായിരുന്നു കര്‍സേവകര്‍ക്കുണ്ടായിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് വേദാന്തിയടക്കമുള്ള അഞ്ചുപേര്‍ ജാമ്യത്തിലിറങ്ങിയത്. വേദാന്തിയെക്കൂടാതെ വി.എച്ച്.പി നേതാവ് ചമ്പാത്ത് റായി, മഹന്ദ് നൃത്യഗോപാല്‍ ദാസ്, ബി.എല്‍ ശര്‍മ്മ, ധര്‍മ്മദാസ് എന്നിവരോടും ലഖ്‌നൗ കോടതിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ ഇന്ന് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  14 days ago
No Image

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  14 days ago
No Image

ഇക്വ ഡോറടച്ച് മെക്സിക്കോ; തകർപ്പൻ ജയവുമായി പ്രീക്വാർട്ടറിൽ

Football
  •  14 days ago
No Image

ചേര്‍ത്തല ദേശീയപാതയില്‍ വന്‍ ഗര്‍ത്തം: കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചു; അധികൃതര്‍ ഇന്ന് പരിശോധന നടത്തും

Kerala
  •  14 days ago
No Image

ഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍

National
  •  14 days ago
No Image

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

National
  •  14 days ago
No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  14 days ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  14 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  14 days ago
No Image

കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക്  അംഗീകാരം നൽകി ബംഗാൾ നിയമസഭ

National
  •  14 days ago