HOME
DETAILS
MAL
മൂന്നു പ്രധാനവകുപ്പുകള്‍ റദ്ദാക്കി; ഭേദഗതിയോടെ ആധാറിന് സുപ്രിംകോടതിയുടെ അംഗീകാരം
backup
September 26 2018 | 06:09 AM
ന്യൂഡല്‍ഹി: ആധാറിന് ഭാഗികമായി സുപ്രിംകോടതിയുടെ അംഗീകാരം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം മൂന്നു ജഡ്ജിമാര്‍ ആധാറിനെ അംഗീകരിച്ചപ്പോള്‍ രണ്ടു ജഡ്ജിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തത്വത്തില്‍ ഭൂരിപക്ഷ വിധിപ്രകാരം ആധാറിന് സുപ്രിംകോടതിയെ പച്ചക്കൊടി കിട്ടിയിരിക്കുയാണ്.
എന്നാല്‍, ആധാർ ആക്ട് 2016 ലെ സുപ്രധാനമായ മൂന്നു വകുപ്പുകള്‍ റദ്ദാക്കിയിട്ടുണ്ട്. 33(2), 47, 57 എന്നീ വകുപ്പുകളാണ് റദ്ദാക്കിയത്.
മറ്റു സുപ്രധാന നിര്‍ദേശങ്ങള്‍
- സ്വകാര്യ കമ്പനികള്‍ക്ക് ആധാർ വിവരങ്ങള്‍ കൈമാറാനില്ല
- വിവര ചോര്‍ച്ചയെപ്പറ്റി ആര്‍ക്കും പരാതി നല്‍കാം
- ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല
- സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുത്. കുട്ടികളുടെ വിവരശേഖരണത്തിന് മാതാപിതാക്കളുടെ അനുമതി വേണം.
- ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത്
- പാന്‍ കാര്‍ഡ് എടുക്കാന്‍ ആധാര്‍ വേണം
- ധനബില്ലായി ലോക്‌സഭയില്‍ അവതരിപ്പിച്ചതില്‍ തെറ്റില്ല. ഇതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ലെന്നും വിധി
- സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പറ്റില്ല
- ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ വേണം
- സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ വേണം
റദ്ദാക്കിയ മൂന്നു വകുപ്പുകള്‍
- ദേശീയ സുരക്ഷാ താല്‍പര്യത്തിനു വേണ്ടി ജോയിന്റ് സെക്രട്ടറി റാങ്കില്‍ താഴെയല്ലാത്തവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അനുമതി നല്‍കുന്നതാണ് ആധാര്‍ ആക്ട് 2016 ലെ സെക്ഷന്‍ 33(2)
- വ്യക്തിയുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ അനുമതി നല്‍കുന്നതാണ് 57-ാം വകുപ്പ്
- വിവര ചോര്‍ച്ചയെപ്പറ്റി ആധാര്‍ അഥോറിറ്റി (യു.ഐ.ഡി.എ.ഐ) ക്കു മാത്രമേ പരാതി നല്‍കാനാവൂയെന്ന 47-ാം വകുപ്പ്
38 നാള്‍ നീണ്ട വാദംകേള്‍ക്കലിനൊടുവിലാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ലോക്‌സഭ ധനബില്ലായി പാസാക്കിയ ആധാര്‍ ആക്ട് 2016നു മേലാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റി എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ആധാറിനെ അനുകൂലിച്ച് വിധി പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."